.15 ലക്ഷം രൂപയുടെ ആരോഗ്യ ഇന്‍ഷുറന്‍സ്,400 രൂപയ്ക്ക് ഗ്യാസ് സിലിണ്ടര്‍
ഹൈദരാബാദ്: തെലങ്കാനയില്‍ വരാനിരിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പിനുള്ള പ്രകടനപത്രിക പുറത്തിറക്കി ബി.ആര്‍.എസ്. പാര്‍ട്ടി പ്രസിഡന്‍റും തെലങ്കാന മുഖ്യമന്ത്രിയുമായ കെ.ചന്ദ്രശേഖര്‍ റാവു.
ഞായറാഴ്ച ഹൈദരാബാദിലാണ് പ്രകടനപത്രിക പുറത്തിറക്കിയത്. അര്‍ഹതപ്പെട്ടവര്‍ക്ക് എല്ലാം 15 ലക്ഷം രൂപയുടെ ആരോഗ്യ ഇന്‍ഷുറന്‍സ് നല്‍കുമെന്ന് ബി.ആര്‍.എസ് പ്രകടനപത്രികയില്‍ വാഗ്ദാനം ചെയ്യുന്നു.ബി.പി.എല്‍ കുടുംബങ്ങള്‍ക്ക് 400 രൂപയ്ക്ക് ഗ്യാസ് സിലിണ്ടറും എല്ലാ റേഷന്‍ കാര്‍ഡ് ഉടമകള്‍ക്കും അരി, അര്‍ഹതപ്പെട്ടവര്‍ക്ക് എല്ലാം 15 ലക്ഷം രൂപയുടെ ആരോഗ്യ ഇന്‍ഷുറന്‍സും പാര്‍ട്ടി വാഗ്ദാനം ചെയ്തിട്ടുണ്ട്. ദാരിദ്ര്യരേഖയ്ക്ക് താഴെയുള്ള സ്ത്രീകള്‍ക്ക് സൗഭാഗ്യ ലക്ഷ്മി പദ്ധതി പ്രകാരം 3000 രൂപ ധനസഹായം നല്‍കും.
ഭിന്നശേഷിക്കാര്‍ക്കുള്ള പെന്‍ഷന്‍ 6000 രൂപയായി ഉയര്‍ത്തുമെന്നും ബി.ആര്‍.എസിന്‍റെ പ്രകടനപത്രികയില്‍ പറയുന്നു.
നവംബര്‍ മൂന്നിനാണ് തെലങ്കാനയില്‍ വോട്ടെടുപ്പ് നടക്കുന്നത്. സംസ്ഥാനത്തെ 119 സീറ്റുകളില്‍ 115 എണ്ണത്തില്‍ സ്ഥാനാര്‍ഥികളെ പ്രഖ്യാപിച്ച് ഭരണകക്ഷിയായ ബി.ആര്‍.എസ് ആഗസ്റ്റില്‍ തന്നെ പ്രചാരണം ആരംഭിച്ചു.