ബിഹാറില്‍ ജനസംഖ്യാ നിയന്ത്രണം കൊണ്ടുവരില്ല: മുഖ്യമന്ത്രി നിതീഷ് കുമാര്‍

Top News

പട്ന: ബിഹാറില്‍ ജനസംഖ്യാ നിയന്ത്രണ നിയമം കൊണ്ടു വരണമെന്ന സഖ്യകക്ഷിയായ ബിജെപിയുടെ നിര്‍ദ്ദേശം നിരാകരിച്ച് മുഖ്യമന്ത്രി നിതീഷ് കുമാര്‍.നിയമവും ചട്ടങ്ങളും കൊണ്ടു ജനസംഖ്യ നിയന്ത്രിക്കാന്‍ കഴിയില്ലെന്നു നിതീഷ് കുമാര്‍ വ്യക്തമാക്കി.ബിജെപി മന്ത്രി നീരജ് കുമാര്‍ സിങ്ങാണ് ബിഹാറില്‍ ജനസംഖ്യാ നിയന്ത്രണത്തിനു നിയമം കൊണ്ടു വരണമെന്ന ആവശ്യമുന്നയിച്ചത്. ബിഹാറില്‍ ജനസംഖ്യാ വര്‍ധന അമിതമായതിനാലാണു വികസന പ്രവര്‍ത്തനങ്ങള്‍ അപര്യാപ്തമാകുന്നതെന്നായിരുന്നു നീരജ് കുമാര്‍ സിങ്ങിന്‍റെ വാദം. ദേശീയ തലത്തില്‍ ജനസംഖ്യാ നിയന്ത്രണ നിയമം കൊണ്ടു വരുമെന്നു കേന്ദ്രമന്ത്രി പ്രഹ്ലാദ് സിങ് പട്ടേലും അടുത്തിടെ വെളിപ്പെടുത്തിയിരുന്നു.
പെണ്‍കുട്ടികള്‍ക്കു മികച്ച വിദ്യാഭ്യാസം നല്‍കുന്നതിലൂടെയെ ജനസംഖ്യ നിയന്ത്രിക്കാന്‍ കഴിയുകയുള്ളുവെന്നു നിതീഷ് കുമാര്‍ പറഞ്ഞു. ബിഹാറില്‍ മുന്‍പു നടത്തിയ പഠനങ്ങളില്‍ സ്ത്രീകളുടെ വിദ്യാഭ്യാസം കൂടുന്നതനുസരിച്ചു കുട്ടികളുടെ എണ്ണം കുറയുന്നതായി കണ്ടെത്തിയെന്നും നിതീഷ് വിശദീകരിച്ചു.

Leave a Reply

Your email address will not be published. Required fields are marked *