ന്യൂഡല്‍ഹി: ഇന്ത്യയിലെ ബിബിസി ഓഫീസുകളില്‍ ആദായ നികുതി വകുപ്പ് നടത്തിയ പരിശോധന സംബന്ധിച്ച വിഷയം വിദേശകാര്യ മന്ത്രി എസ് ജയശങ്കറുമായി നടത്തിയ ചര്‍ച്ചയില്‍ ഉന്നയിച്ച് ബ്രിട്ടന്‍.
ബ്രിട്ടീഷ് വിദേശകാര്യമന്ത്രി ജെയിംസ് ക്ലവര്‍ലിയാണ് ചര്‍ച്ചയ്ക്കിടെ വിഷയം ഉന്നയിച്ചത്. ജെയിംസ് ക്ലവര്‍ലി തന്നെയാണ് ഇക്കാര്യം ഒരു അഭിമുഖത്തിനിടെ വെളിപ്പെടുത്തിയത്. ഇന്ത്യയില്‍ പ്രവര്‍ത്തിക്കുന്ന എല്ലാ സ്ഥാപനങ്ങളും രാജ്യത്തെ നിയമം പാലിക്കാന്‍ ബാധ്യസ്ഥരാണെന്ന മറുപടിയാണ് എസ് ജയശങ്കര്‍ നല്‍കിയതെന്നാണ് റിപ്പോര്‍ട്ട്
ന്യൂഡല്‍ഹിയിലെയും മുംബൈയിലെയും ബിബിസി ഓഫീസുകളിലായിരുന്നു ആദായ നികുതി വകുപ്പ് പരിശോധന നടത്തിയത്. ഗുജറാത്ത് കലാപവുമായി ബന്ധപ്പെട്ട ഡോക്യുമെന്‍ററി പുറത്തുവന്നതിന് പിന്നാലെ നടന്ന പരിശോധന നിരവധി വിമര്‍ശനങ്ങള്‍ക്ക് കാരണമായിരുന്നു.