ബിപോര്‍ജോയ് : ഗുജറാത്തില്‍ അതീവ ജാഗ്രത

Latest News

. ഭുജ് എയര്‍പോര്‍ട്ട് അടച്ചു
. തീരപ്രദേശങ്ങളില്‍ നിന്ന് ആളുകളെ ഒഴിപ്പിക്കുന്നു

അഹമ്മദാബാദ്:ബിപോര്‍ജോയ് ഇന്ന് കരതൊട്ടേക്കും. ചുഴലിക്കാറ്റിന്‍റെ പശ്ചാത്തലത്തില്‍ കനത്ത ജാഗ്രതയിലാണ് ഗുജറാത്ത്. ഭുജ് എയര്‍പോര്‍ട്ട് വെള്ളിയാഴ്ച വരെ അടച്ചു. കച്ചിലെ ആശുപത്രികളില്‍ അടിയന്തര സാഹചര്യം നേരിടാന്‍ തയ്യാറെടുപ്പുകള്‍ പൂര്‍ത്തിയായി. ഇതുവരെ 47,000 പേരെയാണ് മാറ്റിപ്പാര്‍പ്പിച്ചത്. രക്ഷാപ്രവര്‍ത്തനത്തിന് സൈന്യവും രംഗത്തുണ്ട്.
ചുഴലിക്കാറ്റിനെ തുടര്‍ന്ന് സൗരാഷ്ട്ര തീരത്തും കച്ചിലും ദേശീയ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചിരിക്കുകയാണ്. തീരപ്രദേശങ്ങളില്‍ നിന്ന് ആളുകളെ ഒഴിപ്പിക്കുന്ന നടപടി തുടരുകയാണ്. ബിപോര്‍ജോയ് നേരിട്ട് ബാധിക്കുന്ന കച്ചില്‍ നിന്നാണ് കൂടുതല്‍ ആളുകളെ ഒഴിപ്പിക്കുന്നത്. അപകട സാധ്യത കണക്കിലെടുത്ത് തീരപ്രദേശങ്ങളില്‍ എല്ലാം സൈന്യത്തിന്‍റെയും ദുരന്ത നിവാരണ സേനയുടെയും വലയത്തിലാണ്.
മുന്നൊരുക്കങ്ങള്‍ വിലയിരുത്താന്‍ ഗുജറാത്ത് മുഖ്യമന്ത്രി ഭൂപെന്ദ്ര പട്ടേലിന്‍റെ നേതൃത്വത്തില്‍ യോഗം ചേര്‍ന്നു. ഗുജറാത്തിലും മഹാരാഷ്ട്രയുടെ തീരപ്രദേശങ്ങളിലും കനത്ത മഴയാണ്. പോര്‍ബന്തറില്‍ മരങ്ങള്‍ കടപുഴകി വീണ് കനത്ത നാശനഷ്ടമാണ് റിപ്പോര്‍ട്ട് ചെയ്യുന്നത്. ശക്തമായ തിരമാലയും അടിക്കുന്നുണ്ട്. മോശം കാലാവസ്ഥയെ തുടര്‍ന്ന് ഇന്നലെയും ഇന്നുമായി 50 ട്രെയിനുകള്‍ റദ്ദാക്കി.

Leave a Reply

Your email address will not be published. Required fields are marked *