കേരളത്തില്‍ കൂടുതല്‍ മേഖലകളില്‍ മഴ
തിരുവനന്തപുരം: അറബിക്കടലില്‍ രൂപം കൊണ്ട ‘ബിപോര്‍ജോയ് ‘ ചുഴലിക്കാറ്റ് അതിതീവ്ര ചുഴലിക്കാറ്റായി മാറിയെന്നു കേന്ദ്ര കാലാവസ്ഥ നിരീക്ഷണ കേന്ദ്രത്തിന്‍റെ അറിയിപ്പ്. മണിക്കൂറില്‍ 45 കിലോമീറ്റര്‍ വേഗതയിലാണു ബിപോര്‍ജോയ് ചുഴലിക്കാറ്റു മുന്നോട്ടു പോകുന്നത്. അടുത്ത മൂന്നു ദിവസം കൂടി ചുഴലിക്കാറ്റ് കൂടുതല്‍ വേഗതയോടെ വടക്കുദിശയില്‍ മുന്നോട്ടു പോകുമെന്നാണു വിലയിരുത്തല്‍.
കേരളത്തില്‍ മഴ കൂടുതല്‍ മേഖലയിലേക്കു വ്യാപിക്കുന്നുണ്ട്. തിരുവനന്തപുരം, കൊല്ലം, റാന്നി, ആലപ്പുഴ, കോട്ടയം, എറണാകുളം, തൃശ്ശൂര്‍, കോഴിക്കോട്, കണ്ണൂര്‍ ജില്ലയുടെ വടക്കുകിഴക്കന്‍ മേഖലയിലാണു മഴ വ്യാപിച്ചിരിക്കുന്നത്.
24 മണിക്കൂറില്‍ 64.5 മില്ലിമീറ്ററില്‍ മുതല്‍ 115.5 മില്ലിമീറ്റര്‍ വരെ മഴ ലഭിക്കുന്ന സാഹചര്യമാണ് ശക്തമായ മഴ.കേരളത്തിലെയും കര്‍ണാടകയിലെയും തീരമേഖലകളില്‍ ജാഗ്രത പുലര്‍ത്താന്‍ കാലാവസ്ഥ വകുപ്പ് നിര്‍ദേശം നല്‍കി. മത്സ്യബന്ധനമേഖലയ്ക്കാണ് പ്രധാന മുന്നറിയിപ്പ്. ചുഴലിക്കാറ്റിന്‍റെ ഭാഗമായി കടല്‍ പ്രക്ഷുബ്ധമായിരിക്കും. മത്സ്യത്തൊഴിലാളികള്‍ക്ക് ജാഗ്രതാ നിര്‍ദേശങ്ങള്‍ നല്‍കിയിട്ടുണ്ട്.