ന്യൂഡല്‍ഹി: സുലഭ് ഫൗണ്ടേഷന്‍ സ്ഥാപകനും ശുചിത്വ സന്ദേശ പ്രചാരകനുമായ ബിന്ധേശ്വര്‍ പഥക്(80) അന്തരിച്ചു. ഹൃദയാഘാതത്തെത്തുടര്‍ന്ന് ഇന്നലെ ഉച്ചയ്ക്ക് ഒന്നരയോടെ ഡല്‍ഹി എംയിസില്‍ വച്ചായിരുന്നു അന്ത്യം.രാജ്യത്താകമാനം ലക്ഷക്കണക്കിന് ഗാര്‍ഹിക ശുചിമുറികള്‍ നിര്‍മിച്ച് നല്‍കി ശുചിത്വ സന്ദേശം പ്രചരിപ്പിച്ച വ്യക്തിയാണ് പഥക്. സാമൂഹിക പരിഷ്കരണ, വിദ്യാഭ്യാസ മേഖലകളിലും പഥക് ശ്രദ്ധ പതിപ്പിച്ചിരുന്നു. ശുചിമുറി മാലിന്യം കൈകള്‍ ഉപയോഗിച്ച് വൃത്തിയാക്കുന്ന ജോലിക്ക് അന്ത്യം വരുത്താനും അദ്ദേഹം പ്രയത്നിച്ചു. സ്വഛ് റെയില്‍ മിഷന്‍റെ ബ്രാന്‍ഡ് അംബാസഡറായി 2016-ല്‍ പഥക് തെരഞ്ഞെടുക്കപ്പെട്ടിരുന്നു. പഥകിന്‍റെ നിര്യാണത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി അടക്കമുള്ളവര്‍ അനുശോചനം അറിയിച്ചു.
