ബിജെപിയുമായി സഖ്യത്തിനില്ല :ഗുലാം നബി ആസാദ്

Kerala

ശ്രീനഗര്‍ : താന്‍ രൂപീകരിക്കുന്ന പാര്‍ട്ടി ബിജെപിയുമായി സഖ്യത്തില്‍ ചേരില്ലെന്ന് കോണ്‍ഗ്രസില്‍ നിന്നും രാജിവച്ചു ഒഴിഞ്ഞ നേതാവ് ഗുലാം നബി ആസാദ്. അത്തരത്തില്‍ സഖ്യം ചേരുന്നത് ആര്‍ക്കും പ്രയോജനം ലഭിക്കില്ല.
പുതിയ പാര്‍ട്ടിയുടെ രൂപീകരണത്തോടനു ന്ധിച്ച് സംഘടിപ്പിച്ച പൊതുയോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. പാര്‍ട്ടിയുടെ പേര് തീരുമാനിച്ചിട്ടില്ല അത് ജനങ്ങള്‍ തീരുമാനിക്കുമെന്നും ഗുലാം നബി ആസാദ് പറഞ്ഞു.
കശ്മീരിന്‍റെ ആവശ്യത്തിനായി തന്‍റെ പാര്‍ട്ടി നിലകൊള്ളും.കശ്മീരിന് സംസ്ഥാന പദവി കിട്ടാന്‍ ആവശ്യമായ കാര്യങ്ങള്‍ ചെയ്യും. രാഹുല്‍ഗാന്ധി അടക്കമുള്ള നേതാക്കളെ ഗുലാംനബി ആസാദ് രൂക്ഷമായി വിമര്‍ശിച്ചു.താന്‍ അടക്കമുള്ളവരുടെ രക്തവും വിയര്‍പ്പും നല്‍കിയാണ് കോണ്‍ഗ്രസിനെ വളര്‍ത്തിയത്.ട്വിറ്ററും കമ്പ്യൂട്ടറും ഉപയോഗിച്ചല്ല പാര്‍ട്ടി വളര്‍ന്നത്. താന്‍ ഉള്‍പ്പെടെയുള്ളവരെ നിരന്തരം അപകീര്‍ത്തിപ്പെടുത്തുന്നു.കോണ്‍ഗ്രസ് നേതാക്കളെയും പ്രവര്‍ത്തകരെയും ജനങ്ങള്‍ക്കിടയില്‍ കാണാനില്ല. പ്രക്ഷോഭങ്ങളുടെ ഭാഗമായി ജയിലിലായാല്‍ പോലും ഉടന്‍ പുറത്തിറങ്ങാനാണ് അവര്‍ ശ്രമിക്കാറുള്ളത്. ഗുലാം നബി ആസാദ് കുറ്റപ്പെടുത്തി

Leave a Reply

Your email address will not be published. Required fields are marked *