തിരുവനന്തപുരം: ഇസ്രയേലില്‍ മുങ്ങിയ കര്‍ഷകന്‍ ബിജു കുര്യന്‍റെ വിസ റദ്ദാക്കാന്‍ നടപടി ആരംഭിച്ചുവെന്ന് കൃഷിമന്ത്രി പി.പ്രസാദ്. ബിജുവിനെ കണ്ടെത്തി തിരികെ എത്തിക്കുമെന്നും ഇത് സര്‍ക്കാരിന്‍റെ ഉത്തരവാദിത്വമാണെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു. പക്ഷേ കര്‍ഷകനെ കാണാതായതില്‍ കുടുംബക്കാര്‍ ആരും യാതൊരു പരാതിയും നല്‍കിയില്ലെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.
ബിജു കുര്യന്‍റെ കുടുംബാംഗങ്ങള്‍ ആരുംതന്നെ അദ്ദേഹത്തെ കാണാതായതിന്‍റെ ബുദ്ധിമുട്ടോ പ്രയാസമോ ഞങ്ങളോട് ഇതുവരെ പങ്കുവെച്ചിട്ടില്ല.കേരളത്തിലെ കര്‍ഷകര്‍ ഉത്പാദിപ്പിക്കുന്ന ഉത്പന്നങ്ങള്‍ ഓണ്‍ലൈന്‍വഴി വിപണനം നടത്തുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ‘കേരള്‍ ആഗ്രോ’ എന്ന ബ്രാന്‍ഡില്‍ നൂറ് ഉല്‍പന്നങ്ങള്‍ വിപണിയില്‍ എത്തിക്കുമെന്നും മന്ത്രി വ്യക്തമാക്കി.