കോഴിക്കോട്:ബീച്ച് അഗ്നി രക്ഷാനിലയത്തിന്‍റെ പ്രവര്‍ത്തനം നിര്‍ത്താനുള്ള നീക്കം ഉപേക്ഷിക്കണ മെന്നും എത്രയും വേഗം പുതിയ സ്ഥലം കണ്ടെത്തണമെന്നു ഫോറസ്ടി ബോര്‍ഡ് ഗവേണിങ്ങ് ബോര്‍ഡ് യോഗം ആവശ്യപ്പെട്ടു.
ഒരു യുണിറ്റ് മാത്രമെ നിലവില്‍ പ്രവര്‍ത്തിക്കുന്നുള്ളൂ . ഞായറാഴ്ച തീപിടിത്തമുണ്ടായപ്പോള്‍ രക്ഷാപ്രവര്‍ത്തനം ഇതുമൂലം വൈകി.
തീപിടിത്തത്തിലെ ദുരൂഹത നീക്കണമെന്നും യോഗം ആവശ്യപ്പെട്ടു.
ചെയര്‍മാന്‍ അഡ്വ.എം.രാജന്‍ അധ്യക്ഷത വഹിച്ചു.പുതിയ ഗവേണിങ്ങ് ബോര്‍ഡ് അംഗങ്ങളായി പി.വി.ഗംഗാധരന്‍, അഡ്വ.കെ. പ്രവീണ്‍ കുമാര്‍ (രക്ഷാധികാരികള്‍) അഡ്വ.എം.രാജന്‍ (ചെയര്‍മാന്‍) എം.കെ. ബീരാന്‍, പുത്തൂര്‍മഠം ചന്ദ്രന്‍, ശ്രീജ സുരേഷ്, ഇ. അനേഷ് കുമാര്‍, സി.രമേഷ്, എം.പി.രാമകൃഷ്ണന്‍, എം.സതീശന്‍, എം.ടി സേതുമാധവന്‍, എ .കെ.മുഹമ്മദലി എന്നിവരെ തിരഞ്ഞെടുത്തു