ബിച്ചു തിരുമല അന്തരിച്ചു

Latest News

തിരുവനന്തപുരം: പ്രശസ്ത കവിയും ഗാനരചയിതാവും ആയ ബിച്ചുതിരുമല( 80 )അന്തരിച്ചു.തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയില്‍ ഇന്ന് പുലര്‍ച്ചെ ആയിരുന്നു അന്ത്യം.ഹൃദയാഘാതത്തെ തുടര്‍ന്ന് ചികിത്സയിലായിരുന്നു. സംസ്കാരം വൈകിട്ട് നാലരയ്ക്ക് ശാന്തികവാടത്തില്‍. നാനൂറിലേറെ സിനിമകളില്‍ ആയിരത്തിലേറെ ഗാനങ്ങള്‍ രചിച്ചു. സിനിമാ ഗാനങ്ങളും ഭക്തിഗാനങ്ങളും അടക്കം ഏകദേശം 5000 ത്തോളം ഗാനങ്ങള്‍ രചിച്ചു. നിരവധി ഹിറ്റ് ഗാനങ്ങള്‍ മലയാള സിനിമയ്ക്ക് സംഭാവന നല്‍കി. 1942 ഫെബ്രുവരി 13ന് ശാസ്തമംഗലം പട്ടാണി കുന്ന് വീട്ടില്‍ പാറുക്കുട്ടി അമ്മയുടെയും സി.ജി ഭാസ്കരന്‍ നായരുടെയും മൂത്തമകനായ ശിവശങ്കരന്‍ നായര്‍ ആണ് പിന്നീട് ബിച്ചുതിരുമല ആയത്. ബിച്ചു എന്നത് അദ്ദേഹത്തിന്‍റെ തൂലികാനാമം ആയിരുന്നു.
യൂണിവേഴ്സിറ്റി കോളേജില്‍ നിന്ന് ബിരുദം നേടിയ ബിച്ചു തിരുമല കൃഷ്ണന്‍ നായര്‍ സംവിധാനം ചെയ്ത ശബരിമല ശ്രീധര്‍മശാസ്താ എന്ന ചിത്രത്തില്‍ സഹസംവിധായകനായി സിനിമാരംഗത്തെത്തി. പിന്നീടാണ് ഗാനരചന യിലേക്ക് കടക്കുന്നത്. അക്കല്‍ദാമ ആണ് ആദ്യമായി ഗാനരചനയെഴുതിയ സിനിമ.1981 ലും 91 ലും മികച്ച ഗാനരചയിതാവിനുള്ള സംസ്ഥാന പുരസ്കാരം ലഭിച്ചു. 1985ല്‍ പുറത്തിറങ്ങിയ സത്യം എന്ന ചിത്രത്തിലൂടെ സംഗീത സംവിധായകനായി. ശക്തി എന്ന ചിത്രത്തിനായി കഥയും സംഭാഷണവും എഴുതി. പ്രസന്ന യാണ് ഭാര്യ.മകന്‍ സുമന്‍.

Leave a Reply

Your email address will not be published. Required fields are marked *