ന്യൂഡല്‍ഹി: മകളുടെ അശ്ലീല വീഡിയോ പ്രചരിപ്പിച്ചത് ചോദ്യം ചെയ്ത ബിഎസ്എഫ് ജവാനെ ആള്‍ക്കൂട്ടം തല്ലിക്കൊന്ന സംഭവത്തില്‍ ഏഴ് പേര്‍ അറസ്റ്റില്‍ഗുജറാത്തിലെ നദിയാദിലാണ് സംഭവം.
മെല്‍ജിഭായ് വഘേല എന്നയാളാണ് ആള്‍ക്കൂട്ട ആക്രമണത്തില്‍ കൊല്ലപ്പെട്ടത്. കുട്ടി പഠിച്ചിരുന്ന സ്കൂളിലെ തന്നെ വിദ്യാര്‍ഥിയായ 15കാരണാണ് വിഡിയോ ഓണ്‍ലൈനില്‍ പ്രചരിപ്പിച്ചത്. ഇയാളുടെ ബന്ധുക്കളാണ് വഘേലയെ കൊലപ്പെടുത്തിയത്.
വീഡിയോ പ്രചരിപ്പിച്ചത് ചോദ്യം ചെയ്യാനായി സൈനികനും കുടുംബവും 15 കാരന്‍റെ വീട്ടിലെത്തിയിരുന്നെന്ന് ബിഎസ്എഫ് വൃത്തങ്ങള്‍ അറിയിച്ചു. അവിടവെച്ചുണ്ടായ തര്‍ക്കത്തെ തുടര്‍ന്നാണ് ജവാനെ വീട്ടിലുണ്ടായിരുന്നവര്‍ ആക്രമിച്ചതെന്ന് പോലീസ് പറയുന്നു.