കോഴിക്കോട് : ബിഎസ്എന്‍എല്ലിന്‍റെ പേരില്‍ തട്ടിപ്പ് സംഘം.സിം കാലാവധി കഴിഞ്ഞുവെന്നും 24 മണിക്കൂറിനുള്ളില്‍ കെ വൈ സി ലഭിക്കാത്ത പക്ഷം സിം റദ്ദാക്കുമെന്നും കൂടുതല്‍ വിവരങ്ങള്‍ക്ക് ബി എസ് എന്‍ എല്‍ കസ്റ്റമര്‍ കെയര്‍ ഓഫീസുമായി ബന്ധപ്പെടണം എന്നും മൊബൈല്‍ ഫോണില്‍ മെസ്സേജ് അയച്ചാണ് തട്ടിപ്പ്.കസ്റ്റമര്‍ കെയറുമായി ബന്ധപ്പെടാന്‍ 9905365596 എന്ന നമ്പറും മെസ്സേജില്‍ ഉണ്ടാകും. ട്രൂ കോളറില്‍ ഈ നമ്പര്‍ ബി എസ് എന്‍ എല്‍ കസ്റ്റമര്‍ കെയര്‍ ഓഫീസര്‍ കൊച്ചി എന്നാണ് കാണിക്കുക.ഇതോടെ ഉപയോക്താവ് മെസ്സേജ് ശരിയാണെന്ന് തെറ്റിദ്ധരിക്കപ്പെടുന്നു. പിന്നീട് കോള്‍ വരും.ബി എസ് എന്‍ എല്ലില്‍ നിന്നാണ്,നിങ്ങളുടെ കെ വൈ സി ഇപ്പോള്‍ ഇന്‍സ്റ്റാള്‍ ചെയ്യാന്‍ താല്പര്യം ഉണ്ടെങ്കില്‍ പ്ലേസ്റ്റോറില്‍ അപ്ലിക്കേഷന്‍ ഇന്‍സ്റ്റാള്‍ ചെയ്യണം എന്നൊക്കെ വിശ്വാസ്യത വരുന്ന വിധത്തില്‍ സംസാരിക്കും. മൊബൈല്‍ഫോണ്‍ ഹൈജാക്ക് ചെയ്യുക എന്നതാണ് ഈ തട്ടിപ്പിന്‍റെ ഉദ്ദേശ്യം . ഇവര്‍ പറയുന്നതുപോലെ പ്രവര്‍ത്തിച്ചാല്‍ ആ വ്യക്തിയുടെ മൊബൈല്‍ ഫോണിലെ എല്ലാ വിവരങ്ങളും തട്ടിപ്പ് സംഘത്തിന് ലഭ്യമാകും എന്ന അപകടകരമായ സ്ഥിതിവിശേഷമാണ് സംഭവിക്കുക. ഇത്തരം തട്ടിപ്പില്‍ നിരവധി പേര്‍ ഇരകളായിട്ടുണ്ട് എന്നാണ്വിവരം.
ഇത്തരത്തിലുള്ള മെസ്സേജ് കാണുമ്പോള്‍ അത് വിശ്വസിക്കരുതെന്നും വിവേകപൂര്‍വ്വം പ്രവര്‍ത്തിക്കണമെന്നും അധികൃതര്‍ നിരവധി തവണ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.