പത്തനംതിട്ട: നിയമനക്കോഴ തട്ടിപ്പിന്‍റെ സൂത്രധാരനെന്ന് കരുതുന്ന മുന്‍ എ.ഐ. എസ്.എഫ് നേതാവ് ബാസിത്തിനെ അഞ്ച് ദിവസത്തേക്ക് പൊലീസ് കസ്റ്റഡിയില്‍ വിട്ടു. അതേസമയം, കേസിലെ പ്രധാന പ്രതി അഖില്‍ സജീവിനെ പത്തനംതിട്ട കോടതി 14 ദിവസത്തേക്ക് റിമാന്‍ഡ് ചെയ്തു. സി.ഐ. ടി.യു ഫണ്ട് തട്ടിപ്പ് കേസിലെ കസ്റ്റഡി കാലാവധി ഇന്നലെ അവസാനിച്ച സാഹചര്യത്തിലാണ് നടപടി.തിരുവനന്തപുരം കന്‍റോണ്‍മെന്‍റ് പൊലീസ് കൊട്ടാരക്കര ജയിലിലെത്തി കോഴക്കേസില്‍ ചോദ്യം ചെയ്യാനായി അഖിലിനെ കസ്റ്റഡിയില്‍ വാങ്ങും. ബാസിത് അടക്കം മറ്റ് പ്രതികള്‍ക്കൊപ്പം അഖിലിനെയും പൊലീസ് ചോദ്യം ചെയ്യും. സ്പൈസസ് ബോര്‍ഡ് തട്ടിപ്പ് കേസിലും അഖിലിന്‍റെ അറസ്റ്റ് പത്തനംതിട്ട പൊലീസ് രേഖപ്പെടുത്തിയിട്ടുണ്ട്. മരുമകള്‍ക്ക് ആരോഗ്യവകുപ്പില്‍ താല്‍ക്കാലിക നിയമത്തിനായി ആരോഗ്യമന്ത്രിയുടെ പിഎ അഖില്‍ മാത്യുവിന് ഒരു ലക്ഷം രൂപ നല്‍കിയെന്നായിരുന്നു മലപ്പുറം സ്വദേശി ഹരിദാസിന്‍റെ പരാതി.