മഡ്രിഡ്: ലയണല്‍ മെസ്സിയില്ലാതെ പുതിയ സീസണ്‍ ആരംഭിച്ച ബാഴ്സലോണക്ക് ആദ്യ മത്സരത്തില്‍ തകര്‍പ്പന്‍ ജയം. റയല്‍ സോസിദാദിനെയാണ് ടീം രണ്ടിനെതിരെ നാലു ഗോളുകള്‍ക്ക് തകര്‍ത്തുവിട്ടത്. ജെറാര്‍ഡ് പീക്വെയിലൂടെ 19ാം മിനിറ്റില്‍ സ്കോറിങ് തുടങ്ങിയ ബാഴ്സ ഇരുപകുതികളില്‍ രണ്ടു വീതം ഗോളുകളുമായി കളംനിറഞ്ഞപ്പോള്‍ അവസാന മിനിറ്റുകളില്‍ രണ്ടുവട്ടം തിരിച്ചടിച്ച് സോസിദാദ് നാണക്കേടില്‍നിന്ന് രക്ഷപ്പെട്ടു.
പിക്വെക്ക് പുറമെ രണ്ടു ഗോളുമായി ബ്രെത്വെയ്റ്റും അവസാന ഗോള്‍ സ്വന്തം പേരില്‍ കുറിച്ച് റോബര്‍ട്ടോയും പട്ടിക തികച്ചു.
കളി കാണാന്‍ നൂ കാമ്പിലെത്തിയ കാണികളിലേറെയും മെസ്സിയുടെ ജഴ്സിയണിഞ്ഞാണ് എത്തിയിരുന്നത്.
കുറഞ്ഞ വേതനത്തില്‍ തുടരാന്‍ പിക്വെ സമ്മതിക്കുക വഴി പുതിയ മൂന്നു താരങ്ങളെ ടീമിലെത്തിക്കാന്‍ ബാഴ്സക്കായിരുന്നു. സെര്‍ജിയോ അഗ്യൂറോ ഉള്‍പെടെ പ്രമുഖര്‍ പുതുതായി ടീമിലെത്തിയവരില്‍ പെടും. പരിക്കിനെ തുടര്‍ന്നോ അഗ്യൂറോ പുറത്താണ്. മറ്റൊരു മത്സരത്തില്‍ സെല്‍റ്റ വിഗോയെ 21ന് തോല്‍പിച്ച് അത്ലറ്റികോ മഡ്രിഡും വിജയത്തോടെ തുടങ്ങി.