കൊച്ചി:വയലിനിസ്റ്റ് ബാലഭാസ്കറിന്‍റെ മരണത്തില്‍ തുടരന്വേഷണം നടത്താന്‍ ഹൈക്കോടതി ഉത്തരവ്. ബാലഭാസ്കറിന്‍റെ അച്ഛന്‍റെ സി. കെ.ഉണ്ണി നല്‍കിയ ഹര്‍ജിയിലാണ് ഹൈക്കോടതിയുടെ ഉത്തരവ്. മരണത്തിന് പിന്നില്‍ ഗൂഢാലോചന ഉണ്ടെങ്കില്‍ കണ്ടെത്തണമെന്നും മൂന്നുമാസത്തിനുള്ളില്‍ അന്വേഷണം പൂര്‍ത്തിയാക്കണമെന്നും കോടതി സി.ബി.ഐക്ക് നിര്‍ദ്ദേശം നല്‍കി.2019 സെപ്റ്റംബര്‍ 25ന് തിരുവനന്തപുരത്തിന് സമീപം പള്ളിപ്പുറത്തുണ്ടായ വാഹന അപകടത്തിലാണ് ബാലഭാസ്കറും മകളും മരിക്കുന്നത്. ബാലഭാസ്കറിന്‍റെ മരണത്തിനു പിന്നില്‍ ഗൂഢാലോചനയില്ലെന്നും അപകടത്തിനു കാരണമായത് ഡ്രൈവറുടെ അശ്രദ്ധയാണെന്നും ഹര്‍ജി പരിഗണിക്കുമ്പോള്‍ സി.ബി.ഐ ഹൈക്കോടതിയെ അറിയിച്ചിരുന്നു. അപകടമരണമാണെന്നാണ് മുന്‍പ് കേസ് അന്വേഷിച്ച ക്രൈംബ്രാഞ്ചും കണ്ടെത്തിയിരുന്നത്.