കല്‍പറ്റ: ബാണാസുര സാഗര്‍ അണക്കെട്ടിലെ ജലനിരപ്പ് അപ്പര്‍ റൂള്‍ ലെവല്‍ ആയ 774 മീറ്ററിലേക്ക് എത്താന്‍ സാധ്യതയുള്ളതിനാല്‍ ഇ്ന്ന് രാവിലെ എട്ടിന് അണക്കെട്ടിന്‍റെ ഒരു ഷട്ടര്‍ 10 സെന്‍റിമീറ്റര്‍ തുറക്കും.സെക്കന്‍ഡില്‍ 8.50 ക്യുബിക് മീറ്റര്‍ വെളളമാണ് പുറത്തേക്ക് ഒഴുക്കുക.ആവശ്യമെങ്കില്‍ ഘട്ടംഘട്ടമായി കൂടുതല്‍ ഷട്ടറുകള്‍ തുറക്കും. സെക്കന്‍ഡില്‍ 35 ക്യുബിക് മീറ്റര്‍ വരെ വെള്ളം പുറത്തേക്ക് ഒഴുക്കുന്നതിന് അനുമതിയുണ്ട്. വെള്ളം തുറന്നിടുമ്ബോള്‍ സമീപപ്രദേശങ്ങളിലും ദോഷകരമായി ബാധിക്കാന്‍ സാധ്യതയുള്ള പ്രദേശങ്ങളിലും മുന്നറിയിപ്പ് നല്‍കുന്നതിനുള്ള നടപടികള്‍ അധികൃതര്‍ സ്വീകരിച്ചിട്ടുണ്ട്. ജലനിരപ്പ് ഉയരുന്നതിന് മുമ്ബ് ജനങ്ങളെ സുരക്ഷിതമായ സ്ഥലങ്ങളിലേക്ക് മാറ്റി പാര്‍പ്പിക്കുന്നതിനുള്ള നടപടികള്‍ ബന്ധപ്പെട്ട സെക്രട്ടറിമാര്‍ സ്വീകരിക്കും. പുഴയോരങ്ങളില്‍ താമസിക്കുന്നവര്‍ ജാഗ്രത പാലിക്കണം. അണക്കെട്ട് തുറക്കുന്ന സമയത്ത് അണക്കെട്ട് ഭാഗത്തേയ്ക്ക് പോകുകയോ, വെള്ളം ഒഴുകിപ്പോകുന്ന പുഴകളില്‍ നിന്നും മീന്‍ പിടിക്കുകയോ, പുഴയില്‍ ഇറങ്ങുകയോ ചെയ്യരുതെന്നും ജില്ല കലക്ടര്‍ അറിയിച്ചു