ബാങ്കിങ് പ്രതിസന്ധി : ഇന്ത്യയെ ബാധിക്കില്ലെന്ന് ശക്തികാന്ത ദാസ്

Top News

ന്യൂഡല്‍ഹി: സാമ്പത്തിക പ്രതിസന്ധിയുടെ പശ്ചാത്തലത്തില്‍ ഇന്ത്യന്‍ ബാങ്കുകളെ സൂക്ഷ്മമായി നിരീക്ഷിക്കുകയാണെന്ന് ആര്‍.ബി.ഐ ഗവര്‍ണര്‍ ശക്തികാന്ത ദാസ്.ആഗോള സമ്പദ്വ്യവസ്ഥയിലുണ്ടായ സംഭവങ്ങള്‍ ഇന്ത്യന്‍ ബാങ്കിങ് മേഖലയെ ബാധിച്ചിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു. യു.എസില്‍ സിലിക്കണ്‍വാലി ബാങ്കും യു.എസിലും യുറോപ്പിലും വിവിധ ബാങ്കുകളുടെ തകര്‍ച്ചയും മുന്‍നിര്‍ത്തിയാണ് ആര്‍.ബി. ഐ ഗവര്‍ണറുടെ പ്രതികരണം.
അതേസമയം, ധനകാര്യ മേഖലയില്‍ എന്തും സംഭവിക്കാവുന്ന സാഹചര്യമാണ് നിലവിലുള്ളത്. അതിനാല്‍ ജാഗ്രത പുലര്‍ത്താന്‍ ധനകാര്യ സ്ഥാപനങ്ങളോട് നിര്‍ദേശിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. ധനകാര്യ സ്ഥാപനത്തിന്‍റെ സുസ്ഥിരമായ വികസനത്തിന് എല്ലാ പിന്തുണയും ആര്‍.ബി.ഐ നല്‍കുമെന്നും ഗവര്‍ണര്‍ പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *