ബഹ്മോസ് മിസൈലിന്‍റെ എക്സ്റ്റന്‍ഡഡ് റേഞ്ച് വിജയകരമായി പരീക്ഷിച്ചു

Top News

ന്യൂഡല്‍ഹി: ഇന്ത്യന്‍ വ്യോമസേന ബ്രഹ്മോസ് മിസൈലിന്‍റെ എക്സ്റ്റന്‍ഡഡ് റേഞ്ച് പതിപ്പ് വിജയകരമായി പരീക്ഷിച്ചു.എക്സ്റ്റന്‍ഡഡ് റേഞ്ചില്‍ എസ്യു-30 എം കെ ഐ യുദ്ധവിമാനത്തില്‍ നിന്നും കപ്പല്‍ ലക്ഷ്യമാക്കിയാണ് പരീക്ഷിച്ചത്.സൂപ്പര്‍സോണിക് ക്രൂയിസ് മിസൈല്‍ ബംഗാള്‍ ഉള്‍ക്കടലില്‍ ദൗത്യലക്ഷ്യം കൈവരിച്ചു. ഈ വിജയകരമായ പരീക്ഷണത്തോടെ എസ്യു-30 യുദ്ധ വിമാനങ്ങളുടെ സഹായത്താല്‍ കരയിലും കടലിലും ലക്ഷ്യസ്ഥാനത്ത് ആക്രമണം നടത്താന്‍ കഴിയുമെന്ന നേട്ടം ഇന്ത്യന്‍ വ്യാമേസേന കൈവരിച്ചതായി പ്രതിരോധ മന്ത്രാലയം അറിയിച്ചു. മിസൈലിന്‍റെ എക്സ്റ്റന്‍ഡഡ് റേഞ്ച് ശേഷിയും എസ്യു-30എം കെ ഐ വിമാനത്തിന്‍റെ ഉയര്‍ന്ന പ്രകടനവും ഇന്ത്യന്‍ വ്യോമസേനയ്ക്ക് തന്ത്രപരമായ നേട്ടം നല്‍കുകയും ഭാവിയിലെ യുദ്ധക്കളങ്ങളില്‍ ആധിപത്യം സ്ഥാപിക്കാന്‍ ഇന്ത്യയെ സഹായിക്കുകയും ചെയ്യുമെന്ന് പ്രതിരോധ മന്ത്രാലയം കൂട്ടിച്ചേര്‍ത്തു.
എയര്‍ഫോഴ്സ്, ഇന്ത്യന്‍ നേവി, ഡിഫന്‍സ് റിസര്‍ച്ച് ആന്‍ഡ് ഡെവലപ്മെന്‍റ് ഓര്‍ഗനൈസേഷന്‍ , ഹിന്ദുസ്ഥാന്‍ എയ്റോനോട്ടിക്സ് ലിമിറ്റഡ് , ബ്രഹ്മോസ് എയ്റോസ്പേസ് എന്നിവയുടെ സംയുക്ത ശ്രമമാണ് വിജയകരമായ പരീക്ഷണത്തിന് പിന്നിലെന്നും ഇന്ത്യന്‍ വ്യോമസേന ട്വിറ്റ് ചെയ്തു.

Leave a Reply

Your email address will not be published. Required fields are marked *