ബസ് സ്റ്റാന്‍റ് പരിസരത്തെ കൊലപാതകം ഞെട്ടലുണ്ടാക്കുന്നത്

Top News

തിരൂര്‍: തിരൂര്‍ ബസ് സ്റ്റാന്‍റ് പരിസരത്തെ കൊലപാതകംഞെട്ടലുണ്ടാക്കുന്നുവെന്ന് മദ്യനിരോധന സമിതി തിരൂര്‍ മുന്‍സിപ്പല്‍ കമ്മിറ്റി.
മയക്കുമരുന്നും മദ്യവും യഥേഷ്ടം ലഭ്യമാകുന്നവിധം തിരൂര്‍ നഗരം മാറിയെന്നും ഇതിനെതിരെ കര്‍ശന നടപടി സ്വീകരിക്കാന്‍ അധികൃതര്‍ തയ്യാറാവണം.
മദ്യ- മയക്കുമരുന്നിന്‍റെ വിപത്തിനെതിരെ ശക്തമായ ബോധവല്‍ക്കരണ പരിപാടികള്‍ ആസുത്രണം ചെയ്യാനും തീരുമാനിച്ചു. യോഗത്തില്‍ പ്രസിഡന്‍റ് ഹംസ നടുവിലങ്ങാടി അധ്യക്ഷത വഹിച്ചു.അബ്ദുള്‍റഹ്മാന്‍ ചെമ്പ്ര, ഷാഫി തിരൂര്‍, കുഞ്ഞിപ്പ മുണ്ടേക്കാട്ട്, കോയ പുതുതോട്ടില്‍, രാജന്‍, പുഷ്പ തിരൂര്‍ എന്നിവര്‍ സംബന്ധിച്ചു.

Leave a Reply

Your email address will not be published. Required fields are marked *