ബസ് സമരം ; സമ്മര്‍ദ്ദങ്ങള്‍ക്ക് വഴങ്ങില്ലെന്ന് മന്ത്രി ആന്‍റണി രാജു

Top News

തിരുവനന്തപുരം:സ്വകാര്യ ബസ് സമരം അറിഞ്ഞത് വാര്‍ത്തകളിലൂടെയാണെന്നും സമ്മര്‍ദ്ദങ്ങളുടെ മുന്നില്‍ സര്‍ക്കാര്‍ വഴങ്ങില്ലെന്നും മന്ത്രി ആന്‍റണി രാജു. ഡ്രൈവര്‍മാര്‍ക്കുള്ള സീറ്റ് ബെല്‍റ്റ് സര്‍ക്കാര്‍ തീരുമാനിച്ചതല്ലെന്നും അത് കേന്ദ്ര നിയമമാണെന്നും മന്ത്രി പറഞ്ഞു. നേരത്തെയുള്ള കേന്ദ്ര നിയമമാണ് സര്‍ക്കാര്‍ ഇപ്പോള്‍ നടപ്പിലാക്കുന്നതെന്നും മന്ത്രി പറഞ്ഞു. സമരത്തില്‍ നിന്നും ബസ്സുടമകള്‍ പിന്മാറണമെന്നും മന്ത്രി ആവശ്യപ്പെട്ടു.സീറ്റ് ബെല്‍റ്റ് ഡ്രൈവറുടെ സുരക്ഷക്കാണെന്നും ഇത് സംസ്ഥാന സര്‍ക്കാരിന്‍റെ ആവശ്യമല്ലെന്നും മന്ത്രി വ്യക്തമാക്കി. ഈ നിയമങ്ങള്‍ എല്ലാം കെഎസ്ആര്‍ടിസിക്കും ബാധകമാണ്. ബസ്സില്‍ ക്യാമറവെക്കണം എന്നത് ബസ്സുടമകളുടെ ആവശ്യമാണെന്നും മന്ത്രി പറഞ്ഞു. ക്യാമറ വെക്കുന്നത് ബസ് ഉടമകള്‍ക്ക് തന്നെ ഗുണം ചെയ്യും. രണ്ട് മാസം സമയം ആവശ്യപ്പെട്ടപ്പോള്‍ സര്‍ക്കാര്‍ 10 മാസത്തെ സമയം കൊടുത്തു. എല്ലാ സഹായങ്ങളും ബസ്സുടമകള്‍ക്ക് നല്‍കിയത് സര്‍ക്കാരാണെന്നും വിദ്യാര്‍ത്ഥി കണ്‍സഷന്‍ പഠിക്കാന്‍ കമ്മിറ്റി ഉണ്ടെന്നും മന്ത്രി ഓര്‍മിപ്പിച്ചു.

Leave a Reply

Your email address will not be published. Required fields are marked *