.ജമ്മു കശ്മീരിലെ ദോഡയില്‍ ബസ് കൊക്കയിലേക്ക് മറിഞ്ഞാണ് അപകടം
.19 പേര്‍ക്ക് പരുക്ക
ശ്രീനഗര്‍: ജമ്മു കശ്മീരിലെ ദോഡയില്‍ ബസ് കൊക്കയിലേക്ക് മറിഞ്ഞ് 36 പേര്‍ മരിച്ചു.55 യാത്രക്കാരുമായി വരികയായിരുന്ന ബസ്സാണ് കൊക്കയിലേക്ക് മറിഞ്ഞത്.പരുക്കേറ്റ പത്തൊമ്പത് പേര്‍ ചികിത്സയിലാണ്. ഇന്നലെ ഉച്ചയോടെ കിഷ്ത്വാറില്‍ നിന്ന് ജമ്മുവിലേക്ക് വരികയായിരുന്ന ബസാണ് അപകടത്തില്‍പെട്ടത്. ദോഡ ജില്ലയിലെ അസര്‍ മേഖലയിലാണ് അപകടം. 300 അടി താഴ്ച്ചയിലേക്കാണ് ബസ് പതിച്ചത്. വളവ് തിരിയുന്നതിനിടെ ഡ്രൈവര്‍ക്ക് ബസിന്‍റെ നിയന്ത്രണം നഷ്ടമായിയെന്നാണ് പ്രാഥമിക നിഗമനം.
നാട്ടുകാരും പോലീസ് നടത്തിയ രക്ഷാപ്രവര്‍ത്തനത്തില്‍ 19 പേരെ പരുക്കുകളുമായി പുറത്തെടുത്തു. അപകടത്തില്‍പെട്ട ബസ്സിന് മതിയായ രേഖകളിലില്ലെന്ന റിപ്പോര്‍ട്ടുകളും പുറത്തുവന്നു. പരുക്കേറ്റവരെ കിഷ്ത്വാറിലെ ജില്ല ആശുപത്രിയിലും ദോഡ സര്‍ക്കാര്‍ മെഡിക്കല്‍ കോളജിലും പ്രവേശിപ്പിച്ചു. അപകടത്തില്‍ രാഷ്ട്രപതി ദ്രൌപതി മുര്‍മു, പ്രധാനമന്ത്രി നരേന്ദ്ര മോദി എന്നിവര്‍ അനുശോചനം അറിയിച്ചു. മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് രണ്ട് ലക്ഷം രൂപയും പരുക്കേറ്റവര്‍ക്ക് അന്‍പതിനായിരം രൂപയും കേന്ദ്ര സര്‍ക്കാര്‍ സഹായധനം പ്രഖ്യാപിച്ചു.