കൊച്ചി :വടക്കാഞ്ചേരിയില്‍ വിദ്യാര്‍ത്ഥികളടക്കം ഒമ്പത് പേരുടെ മരണത്തിനിടയാക്കിയ സംഭവത്തില്‍ ടൂറിസ്റ്റ് ബസ് അമിതവേഗതയിലായിരുന്നുവെന്ന് കണ്ടെത്തി. അപകടം നടക്കുമ്പോള്‍ 97 കിലോമീറ്റര്‍ വേഗതയിലായിരുന്നു ബസ് ഓടിക്കൊണ്ടിരുന്നത്. അപകടത്തിന് മുമ്പ് രണ്ടുതവണ ബസ്സുടമയുടെ മൊബൈല്‍ ഫോണിലേക്ക്യബസ് അമിതവേഗതയില്‍ ആണെന്ന് മോട്ടോര്‍ വാഹന വകുപ്പിന്‍റെ സന്ദേശം എത്തിയതായി ട്രാന്‍സ്പോര്‍ട്ട് കമ്മീഷണര്‍ എസ്.ശ്രീജിത്ത് പറഞ്ഞു.ബസിന്‍റെ സ്പീഡ് ഗവേര്‍ണര്‍ സംവിധാനത്തില്‍ മാറ്റം വരുത്തിയിട്ടുണ്ട്.പരമാവധി 80 കിലോമീറ്റര്‍ സ്പീഡാണ് കമ്പനിയുടെസംവിധാനത്തിലുള്ളത്. എന്നാല്‍ ഇതു മാറ്റി 100 കിലോമീറ്റര്‍ വരെ പോകാവുന്ന തരത്തിലാക്കിയതായി ശ്രീജിത്ത് ചൂണ്ടിക്കാട്ടി.മാത്രമല്ല ബൂഫര്‍, ലൈറ്റിങ് എന്നിവയിലെല്ലാം മാറ്റം വരുത്തിയിട്ടുണ്ട്. ഇതെല്ലാം നിയമ ലംഘനമാണ്.കുട്ടികളുടെ വിനോദയാത്രയ്ക്ക് രൂപമാറ്റം വരുത്തിയ വാഹനങ്ങളാണ് പലരും താല്‍പര്യപ്പെടുന്നത്.അപകടങ്ങള്‍ കുറയ്ക്കാന്‍ വിദ്യാലയഅധികൃതരും ബസുടമകളും ജാഗ്രത പാലിക്കണം. വിനോദയാത്രയ്ക്ക് വാഹനം ഏര്‍പ്പാടാക്കുമ്പോള്‍ ട്രാന്‍സ്പോര്‍ട്ട് വിഭാഗവുമായി ബന്ധപ്പെടണമെന്ന് ട്രാന്‍സ്പോര്‍ട്ട് കമ്മീഷണര്‍ നിര്‍ദ്ദേശിച്ചു.