മലപ്പുറം: സ്വകാര്യ ബസും ടിപ്പര്‍ ലോറിയും കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ 20 പേര്‍ക്ക് പരുക്ക്. കുറ്റിപ്പുറത്ത് കിന്‍ഫ്രയ്ക്ക് സമീപം പള്ളിപ്പടിയില്‍ ഇന്നലെ രാവിലെ ഏഴരയോടെയായിരുന്നു അപകടം. കോഴിക്കോട് നിന്ന് തൃശൂരിലേക്ക് പോകുകയായിരുന്നു എവര്‍ഗ്രീന്‍ എന്ന ബസ് എതിര്‍ദിശയില്‍ നിന്ന് വന്ന ലോറിയുമായി കൂട്ടിയിടിക്കുകയായിരുന്നു. അപകടത്തില്‍ ബസ് യാത്രക്കാര്‍ക്കും, ലോറി ഡ്രൈവര്‍ക്കുമാണ് പരുക്കേറ്റത്.
ഇവരെ കുറ്റിപ്പുറം താലൂക്ക് ആശുപത്രിയിലും, കുറ്റിപ്പുറത്തെ സ്വകാര്യ ആശുപത്രികളിലും പ്രവേശിപ്പിച്ചു. പൊലീസിന്‍റെയും, നാട്ടുകാരുടെയും നേതൃത്വത്തിലായിരുന്നു രക്ഷാപ്രവര്‍ത്തനം നടന്നത്. അപകടത്തില്‍ ലോറി പൂര്‍ണമായും തകര്‍ന്നു. ബസിന്‍റെ ഗ്ലാസ് ഉള്‍പ്പടെ മുന്‍ഭാഗം തകര്‍ന്നു.
പള്ളിപ്പടിയില്‍ മേല്‍പ്പാല നിര്‍മാണം നടക്കുന്ന സ്ഥലത്താണ് അപകടമുണ്ടായത്.
നിര്‍മ്മാണം പുരോഗമിക്കുന്നതിനാല്‍ വീതി കുറഞ്ഞ റോഡിലൂടെയാണ് വാഹനങ്ങള്‍ പോകുന്നത്. ഇതിനാല്‍ മേഖലയില്‍ അപകടങ്ങള്‍ പതിവാണെന്ന് നാട്ടുകാര്‍ പറഞ്ഞു. അപകടത്തില്‍പെട്ട ആരുടെയും പരുക്ക് ഗുരുതരമല്ല.