ബലിപെരുന്നാള്‍ ആഘോഷിച്ചു

Top News

തിരുവനന്തപുരം: ത്യാഗ സ്മരണയില്‍ കേരളത്തിലെ ഇസ്ലാം മത വിശ്വാസികള്‍ ബലിപെരുന്നാള്‍ ആഘോഷിച്ചു. ഞായറാഴ്ച രാവിലെ വിവിധ ഈദ് ഗാഹുകളിലായി ബലിപെരുന്നാള്‍ നമസ്കാരം നടന്നു. കൊവിഡ് പ്രതിസന്ധിക്ക് ശേഷം നിയന്ത്രണങ്ങളില്ലാത്ത പെരുന്നാള്‍ ആഘോഷം ഇതാദ്യമായിട്ടാണ്. ഗള്‍ഫ് രാജ്യങ്ങളില്‍ ശനിയാഴ്ച്ചയാണ് ബലിപെരുന്നാള്‍ ആഘോഷിച്ചത്.ദൈവ കല്‍പ്പനയ്ക്ക് മുന്നില്‍ സകലതും തൃജിക്കാന്‍ തയ്യാറായ പ്രവാചകനായ ഇബ്രാംഹിം മകന്‍ ഇസ്മായീലിന്‍റെയും ഓര്‍മ്മ പുതുക്കലാണ് ബലിപെരുന്നാള്‍. ത്യാഗത്തിന്‍റെയും സഹനത്തിന്‍റെയും സാഹോദര്യത്തിന്‍റെയും സ്മരണ പുതുക്കല്‍ കൂടിയാണ് ബക്രീദ്. മഴയൊന്നും ആഘോഷത്തിന്‍റെ പൊലിമ കുറച്ചില്ല.പുതു വസ്ത്രങ്ങളണിഞ്ഞ് ഈദ് ഗാഹുകളില്‍ ഒത്തുചേര്‍ന്നും വീടുകളിലേക്ക് അതിഥികളെ ക്ഷണിച്ചും സല്‍ക്കരിച്ചും വിശ്വാസികള്‍ വിശുദ്ധിയുടെ പെരുന്നാള്‍ ദിനംആഘോഷപൂര്‍ണമാക്കി .

Leave a Reply

Your email address will not be published. Required fields are marked *