കണ്ണൂര്‍: മാര്‍ക്സിറ്റ് സൈദ്ധാന്തിക ബര്‍ലിന്‍ കുഞ്ഞനന്തന്‍ നായര്‍ക്ക് നാടിന്‍റെ അന്ത്യാഞ്ജലി നാറാത്ത് പ്രാഥമികാരോഗ്യ കേന്ദ്രത്തില്‍ ഇന്നലെ രാവിലെ പത്തു മണി മുതല്‍ 12 മണി വരെ പൊതു ദര്‍ശനത്തിന് വെച്ച മൃതദേഹത്തില്‍ നൂറു കണക്കിനാളുകള്‍ അന്ത്യാ ജ്ഞലിയര്‍പ്പിച്ചു.വൈകുന്നേരം മൂന്ന് മണിയോടെ മൃതദേഹം വീട്ടുവളപ്പില്‍ സംസ്കരിച്ചു. സി.പി.എം കണ്ണൂര്‍ ജില്ലാ സെക്രട്ടറി എം.വി ജയരാജന്‍, സി.ഐ.ടി.യു സംസ്ഥാന സെക്രട്ടറി കെ.പി സഹദേവന്‍ തുടങ്ങിയവര്‍ പങ്കെടുത്തു.