ബരിമല ശ്രീകോവിലിലെ ചോര്‍ച്ച പരിഹരിക്കാന്‍ ഉടന്‍ നടപടിയെന്ന് ദേവസ്വം പ്രസിഡന്‍റ്

Top News

പത്തനംതിട്ട : ശബരിമല ശ്രീകോവിലിലെ ചോര്‍ച്ച പരിഹരിക്കാന്‍ സാങ്കേതികമായ ചില പ്രതിസന്ധികളുണ്ടെന്ന് ദേവസ്വം പ്രസിഡന്‍റ് അനന്ദഗോപന്‍ . ശ്രീകോവിലിന്‍റെ മേല്‍കൂരയുടെ ഒരു ഭാഗം പൊളിച്ചാല്‍ മാത്രമെ ചോര്‍ച്ചയുടെ വ്യാപ്തി അറിയാന്‍ കഴിയുകയുള്ളു. ഇതിന് തന്ത്രിയുടേയും സ്പെഷ്യല്‍ കമ്മീഷണറുടേയും സാന്നിധ്യം വേണം. ഉടന്‍ നടപടിയെടുക്കും. 45 ദിവസത്തിനകം പരിഹാര പ്രക്രിയ പൂര്‍ത്തിയാക്കുമെന്നും ദേവസ്വം പ്രസിഡന്‍റ് വിശദീകരിച്ചു.ശബരിമല ശ്രീകോവിലിന്‍റെ സ്വര്‍ണം പതിച്ച ഭാഗത്താണ് ചോര്‍ച്ച കണ്ടെത്തിയത്. ഈ ഭാഗത്ത് കൂടി വെള്ളം ഒലിച്ചിറങ്ങുന്നുണ്ട്. ശ്രീകോവിലിന്‍റെ വലതുഭാഗത്തുള്ള കഴുക്കോലിലൂടെ താഴേക്ക് ഒഴുകി സോപാനത്തുള്ള ദ്വാരപാലക ശില്പങ്ങളിലേക്കാണ് വെള്ളം പതിക്കുന്നത്. മുകളിലുള്ള സ്വര്‍ണ്ണപ്പാളികള്‍ ഇളക്കിയാല്‍ മാത്രമേ ചോര്‍ച്ചയുടെ തീവ്രത മനസ്സിലാക്കാന്‍ കഴിയു. വിഷുപൂജക്ക് നട തുറന്നപ്പോള്‍ തന്നെ നേരിയതോതില്‍ ചോര്‍ച്ചയുള്ളത് മരാമത്ത് ഉദ്യോഗസ്ഥര്‍ ബോര്‍ഡിനെ അറിയിച്ചിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *