തിരുവനന്തപുരം: സര്‍വേ നമ്പര്‍ ചേര്‍ത്ത പുതിയ ബഫര്‍ സോണ്‍ ഭൂപടം വനംവകുപ്പ് പ്രസിദ്ധീകരിച്ചു. ഭൂപടത്തില്‍ അവ്യക്തതയോ പിഴവുകളോ കണ്ടെത്തുകയാണെങ്കില്‍ അടുത്ത മാസം ഏഴിനുള്ളില്‍ പരാതി നല്‍കാന്‍ സൗകര്യം ഏര്‍പ്പെടുത്തിയിട്ടുണ്ട്.കഴിഞ്ഞ ദിവസം പുറത്തിറക്കിയ കരട് ഭൂപടത്തില്‍ അപാകതകളുണ്ടെന്ന് വിദഗ്ദ്ധ സമിതി ചൂണ്ടിക്കാട്ടിയിരുന്നു. ഇതിന്‍റെ അടിസ്ഥാനത്തിലാണ് സര്‍വേ നമ്പര്‍ ഉള്‍പ്പെടുത്തിയ ഭൂപടം പ്രസീദ്ധീകരിച്ചത്.
അതേസമയം വിദഗ്ദ്ധ സമിതിയുടെ കാലാവധി ഫെബ്രുവരി 28 വരെ നീട്ടി. ബഫര്‍സോണിന്‍റെ ആഘാതം പഠിച്ച് റിപ്പോര്‍ട്ട് സമര്‍പ്പിക്കുന്നതിനായാണ് വിദഗ്ധ സമിതിക്ക് രൂപം നല്‍കിയത്. സുപ്രീംകോടതിയുടെ നിര്‍ദ്ദേശ പ്രകാരം വനംവകുപ്പ് തയ്യാറാക്കിയ ഉപഗ്രഹ സര്‍വേയിലെ പാകപ്പിഴകള്‍ ചൂണ്ടിക്കാണിക്കുക എന്നതാണ് വിദഗ്ദ്ധ സമിതിയുടെ ലക്ഷ്യം