കൊച്ചി: പുത്തന്‍വേലിക്കര ചാലക്കുടി പുഴയില്‍ കുളിക്കാന്‍ ഇറങ്ങിയ ബന്ധുക്കളായ രണ്ട് പെണ്‍കുട്ടികള്‍ ഒഴുക്കില്‍പ്പെട്ട് മരിച്ചു.കൊടകര സ്വദേശി ജ്വാല ലക്ഷ്മി (13) , ഇളന്തിക്കര സ്വദേശി മേഘ (27) എന്നിവരാണ് മരിച്ചത്.
മുത്തച്ഛന്‍റെ മരണാനന്തരചടങ്ങില്‍ പങ്കെടുക്കാനെത്തിയവരായിരുന്നു ഇവര്‍.കോഴിത്തുരുത്ത് മണല്‍ ബണ്ടിന് സമീപം ഇന്നലെ രാവിലെ പത്തുമണിയോടെയായിരുന്നു അപകടം. കുളിക്കാനിറങ്ങിയ അഞ്ചഗ സംഘത്തിലെ മൂന്നുപേരാണ് ഒഴുക്കില്‍പെട്ടത്. ഒപ്പമുണ്ടായിരുന്നവരുടെ കരച്ചില്‍ കേട്ട് ഓടിയെത്തിയ നാട്ടുകാരാണ് ആദ്യം രക്ഷാപ്രവര്‍ത്തനത്തിനിറങ്ങിയത്. പിന്നാലെ സ്ഥലത്തെത്തിയ അഗ്നിരക്ഷാസേനയും രക്ഷാപ്രവര്‍ത്തനത്തില്‍ പങ്കുചേര്‍ന്നു. തിരച്ചിലിനൊടുവില്‍ ജ്വാല ലക്ഷ്മിയെയും, മേഘയെയും കരയ്ക്കെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.