പന്തീരാങ്കാവ് : കുന്നത്തുപാലം ബണ്ടില്‍നിന്ന് മാമ്പുഴയില്‍ വീണ് യുവാവ് മരിച്ചു. കുന്നത്തുപാലം ചീര്‍പ്പ് പാലത്തിനു സമീപം താമസിക്കുന്ന രതീഷ് (44) ആണ് മരിച്ചത്. ചീര്‍പ്പ് പാലം കടക്കുന്നതിനിടെ കാല്‍വഴുതി പുഴയില്‍ വീണതാണെന്ന് കരുതുന്നു.ഇന്നലെ ഉച്ചക്ക് ഒരു മണിയോടെയാണ് രതീഷ് പുഴയില്‍ വീണത്. പുഴക്ക് കുറുകെയുള്ള ബണ്ടില്‍ നില്‍ക്കുന്നതിനിടെ അബദ്ധത്തില്‍ കാല്‍ വഴുതി വീണതാണെന്നാണ് കരുതുന്നത്. മീഞ്ചന്തയില്‍ നിന്ന് ഫയര്‍ഫോഴ്സ് സ്കൂബ ഡൈവിംഗ് സംഘമെത്തി നടത്തിയ തെരച്ചിലിലാണ് മൃതദേഹം കണ്ടെടുത്തത്.