കൊല്‍ക്കത്ത: ബംഗാള്‍ ക്രിക്കറ്റ് അസോസിയേഷന്‍ പ്രസിഡന്‍റാകാനില്ലെന്ന് അറിയിച്ച് മുന്‍ ഇന്ത്യന്‍ ക്രിക്കറ്റ് ടീം നായകനും ബി.സി.സി.ഐ പ്രസിഡന്‍റുമായിരുന്ന സൗരവ് ഗാംഗുലി.അദ്ദേഹത്തിന്‍റെ മൂത്ത സഹോദരന്‍ സ്നേഹാശിഷ് ഗാംഗുലിയാകും ആ സ്ഥാനം വഹിക്കുക.ഈ മാസം 31 ന് നടക്കുന്ന വാര്‍ഷിക യോഗത്തിലൂടെയാകും പുതിയ പ്രസിഡന്‍റിനെ തിരഞ്ഞെടുക്കുക. എതിരാളികളില്ലാത്തതിനാല്‍ സ്നേഹാശിഷ് ഐക്യകണ്ഠേന തിരഞ്ഞെടുക്കപ്പെടും. അവിഷേക് ഡാല്‍മിയയാണ് നിലവില്‍ ബംഗാള്‍ ക്രിക്കറ്റ് അസോസിയേഷന്‍ പ്രസിഡന്‍റ്.
ഇന്ത്യന്‍ ക്രിക്കറ്റ് ബോര്‍ഡ് പ്രസിഡന്‍റ് സ്ഥാനത്തു തുടര്‍ച്ചയായി രണ്ടാം അവസരം നിഷേധിക്കപ്പെട്ട ഗാംഗുലിക്ക് ഐ.പി.എല്‍ ചെയര്‍മാന്‍ സ്ഥാനം വെച്ചുനീട്ടിയതായി റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. എന്നാല്‍, അദ്ദേഹം ഇത് നിരസിച്ചുവെന്നും ബി.സി.സി.ഐയില്‍ തന്നെ തുടരാന്‍ താല്‍പര്യം പ്രകടിപ്പിച്ചുവെന്നുമാണ് ഇന്ത്യ ടുഡേ റിപ്പോര്‍ട്ട് ചെയ്തത്.