ബംഗാളില്‍ മിന്നലേറ്റ് 11 മരണം

Top News

മാള്‍ഡ: ബംഗാളിലെ മാള്‍ഡ ജില്ലയിലെ വിവിധയിടങ്ങളില്‍ ഇടിമിന്നലേറ്റ് 11 മരണം. രണ്ടുപേര്‍ക്കു പരുക്കേറ്റു. മരിച്ചവരില്‍ രണ്ടുപേര്‍ പ്രായപൂര്‍ത്തിയാകാത്തവരാണ്. മണിച്ചക്ക് പൊലീസ് സ്റ്റേഷന്‍ പരിധിയില്‍നിന്നുള്ളവരാണ് രണ്ടുപേരും.
മരിച്ചവരുടെ കൂട്ടത്തില്‍ ദമ്പതികളുമുണ്ട്. ഹരിശ്ചന്ദ്രപൂര്‍ സ്വദേശികളായ ഇരുവര്‍ക്കും പാടത്ത് പണിയെടുക്കവേ മിന്നലേല്‍ക്കുകയായിരുന്നു.സഹാപൂര്‍, അദീന, ബാലുപൂര്‍, ഇംഗ്ലീഷ്ബാസാര്‍ എന്നിവിടങ്ങളിലാണ് മരിച്ച മറ്റുള്ളവര്‍. മരിച്ചവരുടെ കുടുംബത്തിന് സര്‍ക്കാര്‍ രണ്ട് ലക്ഷം വീതം സഹായധനം പ്രഖ്യാപിച്ചിട്ടുണ്ട്. മരണസംഖ്യ ഇനിയും ഉയര്‍ന്നേക്കുമെന്നാണ് വിവരം. മാള്‍ഡ ജില്ലയിലെ വിവിധ പ്രദേശങ്ങളില്‍ കനത്തമഴയാണ് പെയ്തത്.

Leave a Reply

Your email address will not be published. Required fields are marked *