ബംഗാളില്‍ തൃണമൂല്‍

Top News

കൊല്‍ക്കത്ത: ബംഗാളില്‍ മമത ബാനര്‍ജിയുടെയും തൃണമൂലിന്‍റെയും സര്‍വാധിപത്യം. ബി.ജെ.പി വന്‍ഭൂരിപക്ഷത്തോടെ ജയിക്കുമെന്ന് എക്സിറ്റ് പോള്‍ ഫലങ്ങള്‍ വന്നെങ്കിലും ജനവിധി ഇത്തവണയും തൃണമൂല്‍ കോണ്‍ഗ്രസിനൊപ്പമായിരുന്നു. 42 ലോക്സഭാ സീറ്റില്‍ 29 എണ്ണം തൃണമൂലിനും 12 എണ്ണം ബി.ജെ.പിക്കുമാണ് ലഭിച്ചത്. ബി.ജെ.പിയുടെ ദേശീയ നേതാക്കള്‍ തുടരെത്തുടരെ പ്രചാരണത്തിനെത്തിയിട്ടും ബംഗാളിലെ ജനം പതിവുപോലെ മമതയ്ക്കൊപ്പം നിന്നു.അതേസമയം, ഇവിടെ കോണ്‍ഗ്രസിന് ഒറ്റ സീറ്റു മാത്രമാണ് ലഭിച്ചത്. സി.പി.എമ്മിന് നിരാശയാണ് ഫലം.

Leave a Reply

Your email address will not be published. Required fields are marked *