കൊല്‍ക്കത്ത: പശ്ചിമ ബംഗാള്‍ പഞ്ചായത്ത് തെരഞ്ഞെടുപ്പില്‍ തൃണമൂല്‍ കോണ്‍ഗ്രസിന് വന്‍ മുന്നേറ്റം. സി.പി.എം -കോണ്‍ഗ്രസ് സഖ്യത്തിനും ബി.ജെ.പിക്കും കാര്യമായ നേട്ടമുണ്ടാക്കാനായില്ല. തെരഞ്ഞെടുപ്പ് കമ്മീഷന്‍റെ പുതിയ കണക്ക് പ്രകാരം തൃണമൂല്‍ 8232ഉം ബി.ജെ.പി 1714ഉം സി.പി.എം 599ഉം സീറ്റുകളില്‍ വിജയിച്ചു. ബിഷ്ണുപൂരില്‍ തൃണമൂല്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ അക്രമത്തിനെതിരെ പ്രതിപക്ഷ പാര്‍ട്ടികള്‍ ദേശീയപാത ഉപരോധിച്ചു.വോട്ടെടുപ്പിനിടെ വ്യാപക അക്രമങ്ങള്‍ അരങ്ങേറിയത് തൃണമൂലിന് തിരിച്ചടിയാകുമെന്ന് റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. ഇത് അസ്ഥാനത്താക്കിയാണ് തൃണമൂല്‍ കോണ്‍ഗ്രസിന്‍റെ മുന്നേറ്റം.
കഴിഞ്ഞ മാസം അവസാനം തെരഞ്ഞെടുപ്പ് വിജ്ഞാപനം വന്നത് മുതല്‍ ഉണ്ടായ വിവിധ സംഘര്‍ഷങ്ങളില്‍ 33 പേരാണ് കൊല്ലപ്പെട്ടത്. ജൂലായ്എട്ടിന് നടന്ന വോട്ടെടുപ്പില്‍ 80.71% ആയിരുന്നു പോളിംഗ്