ബംഗാളില്‍ തിങ്കളാഴ്ച റീപോളിംഗ്

Top News

കൊല്‍ക്കത്ത: പശ്ചിമ ബംഗാളില്‍ ത്രിതല പഞ്ചായത്ത് തെരഞ്ഞെടുപ്പിനിടെ സംഘര്‍ഷവും ബൂത്ത് പിടിക്കലും നടന്ന ഇടങ്ങളില്‍ തിങ്കളാഴ്ച റീപോളിംഗ്. സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷനാണ് ഇതുസംബന്ധിച്ച ഉത്തരവ് പുറത്തിറക്കിയത്.
ചൊവ്വാഴ്ചയാണ് വോട്ടെണ്ണല്‍. റീപോളിംഗ് പ്രഖ്യാപിച്ച സാഹചര്യത്തില്‍ സംസ്ഥാനത്ത് സുരക്ഷ ശക്തമാക്കി. വ്യാപക അതിക്രമവും വോട്ടില്‍ കൃത്രിമവും റിപ്പോര്‍ട്ട് ചെയ്ത സാഹചര്യത്തില്‍ വിഷയം ചര്‍ച്ച ചെയ്യാന്‍ സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷന്‍ ഇന്നലെ യോഗം ചേര്‍ന്നിരുന്നു.മൂര്‍ഷിദാബാദില്‍ 175 ബൂത്തുകളില്‍ റീപോളിംഗ് നടത്തും. മാല്‍ഡയില്‍ 112 ബൂത്തുകളിലും നാദിയയിയില്‍ 89 ബൂത്തുകളിലും റീപോളിംഗ് നടത്തും. നോര്‍ത്ത് പര്‍ഗാനയില്‍ 46 ബൂത്തുകളിലും സൗത്ത് പര്‍ഗാനയില്‍ 36 ബൂത്തുകളിലുമാണ് റീ പോളിംഗ്.തെരഞ്ഞെടുപ്പിനിടെയുണ്ടായ സംഘര്‍ഷങ്ങളില്‍ 15 പേരാണ് മരിച്ചത്. ബോംബ് സ്ഫോടനം ഉള്‍പ്പെടെ പോളിംഗ് ബൂത്തുകളെ ചോരക്കളമാക്കിയ തെരഞ്ഞെടുപ്പില്‍ നിരവധിപ്പേര്‍ക്കു പരിക്കേറ്റു.
കൊല്ലപ്പെട്ടവരില്‍ എട്ടുപേര്‍ ഭരണകക്ഷിയായ തൃണമൂല്‍ കോണ്‍ഗ്രസിന്‍റെ പ്രവര്‍ത്തകരാണ്. ബിജെപി, കോണ്‍ഗ്രസ്, സി.പി.എം, ഐ.എസ്.എഫ് എന്നിവയുടെ ഓരോ പ്രവര്‍ത്തകനും കൊല്ലപ്പെട്ടു.
ഇതിനുശേഷം വോട്ടെടുപ്പു ദിവസം കഴിഞ്ഞ മാസം എട്ടിനാണ് തെരഞ്ഞെടുപ്പു തീയതി പ്രഖ്യാപിച്ചത്.
ഇതിനുശേഷം വോട്ടെടുപ്പു ദിവസം വരെയുള്ള അക്രമസംഭവങ്ങളില്‍ ഒരു കൗമാരക്കാരന്‍ ഉള്‍പ്പെടെ 18 പേരാണ് സംസ്ഥാനത്ത് കൊല്ലപ്പെട്ടത്

Leave a Reply

Your email address will not be published. Required fields are marked *