കോല്‍ക്കത്ത: നിയമസഭാ തെരഞ്ഞെടുപ്പിനൊരുങ്ങുന്ന പശ്ചിമബംഗാളില്‍ കോണ്‍ഗ്രസും ഇടതു പാര്‍ട്ടികളും സീറ്റ് ചര്‍ച്ച നടത്തി. ചര്‍ച്ച ഫലവത്തായിരുന്നുവെന്നും ഈ മാസം അവസാനത്തോടെ സീറ്റ് വിഭജനത്തില്‍ തീരുമാനമുണ്ടാകുമെന്നും സംസ്ഥാന കോണ്‍ഗ്രസ് അധ്യക്ഷന്‍ അധീര്‍ രഞ്ജന്‍ ചൗധരി പറഞ്ഞു. ഇരു പാര്‍ട്ടികളും കൂടുതല്‍ ചര്‍ച്ചകള്‍ നടത്തി അന്തിമതീരുമാനത്തിലെത്തുമെന്ന് ഇടതുമുന്നണി ചെയര്മാന് ബിമന്‍ ബോസ് പറഞ്ഞു.
പ്രമുഖ സിപിഎം നേതാവ് സൂര്യകാന്ത മിശ്ര, കോണ്‍ഗ്രസ് നേതാവ് അബ്ദുള്‍ മന്നന് എന്നിവരും ചര്‍ച്ചയില്‍ പങ്കെടുത്തു. കോല്‍ക്കത്തയില്‍ ഇരു പാര്‍ട്ടികളും സംയുക്തമായി മെഗാ റാലി നടത്താന്‍ തീരുമാനമായിട്ടുണ്ട്. 2016ല്‍ കോണ്‍ഗ്രസും ഇടതുപാര്‍ട്ടികളും തമ്മില്‍ സീറ്റ് ധാരണയുണ്ടായിരുന്നു. 294 അംഗ