ബംഗളൂരു-മൈസൂരു അതിവേഗ പാത നാടിന് സമര്‍പ്പിച്ച് പ്രധാന മന്ത്രി

Latest News

ബംഗളൂരു: ബംഗളൂരു-മൈസൂരു അതിവേഗ പാത പ്രധാനമന്ത്രി നരേന്ദ്ര മോദി നാടിന് സമര്‍പ്പിച്ചു. മാണ്ഡ്യയിലെ ഗെജ്ജാലഗെരെയില്‍ വെച്ച് നടന്ന ചടങ്ങില്‍ ഇന്നലെ ഉച്ചയ്ക്ക് 12 മണിക്കാണ് പ്രധാനമന്ത്രി എക്സ്പ്രസ്വേ ഉദ്ഘാടനം ചെയ്തത്.രാഷ്ട്രത്തിന്‍റെ വളര്‍ച്ചയില്‍ യുവാക്കള്‍ അഭിമാനകൊള്ളുന്നു. എക്സ്പ്രസ്വേ സമൃദ്ധിയുടെയും വികസനത്തിന്‍റെയും പാത തുറക്കുമെന്നും എക്സ്പ്രസ്വേ നാടിന് സമര്‍പ്പിച്ച് മോദി പറഞ്ഞു. പത്ത് വരിപാത യാഥാര്‍ഥ്യമായതോടെ ഇനി ബെംഗളൂരുവില്‍ നിന്നു മൈസൂരുവിലേക്ക് വെറും ഒരു മണിക്കൂര്‍ കൊണ്ട് യാത്ര ചെയ്യാന്‍ സാധിക്കുമെന്ന് കേന്ദ്ര ഗതാഗതമന്ത്രി നിതിന്‍ ഗഡ്കരി പറഞ്ഞു.
8172 കോടി രൂപ ചിലവഴിച്ചാണ് 118 കിലോമീറ്റര്‍ ദൈര്‍ഘ്യമുള്ള പത്ത് വരി പാത നിര്‍മിച്ചിരിക്കുന്നത്. പ്രധാന ഗതാഗതത്തിനായി ഇരുവശത്തേക്കും ആറു വരി പാതയും വശങ്ങളില്‍ രണ്ട് വരി വീതം സര്‍വീസ് റോഡും ഉള്‍പ്പട്ടതാണ് പാത. നിലവില്‍ ബംഗളൂരുവില്‍ നിന്നും മൈസൂരു വരെ മൂന്ന് മണിക്കൂറാണ് യാത്ര. പുതിയ പാത വരുന്നതോടെ ബംഗളൂരുവില്‍ നിന്ന് വയനാട്, കോഴിക്കോട്, കണ്ണൂര്‍ ജില്ലകളിലേക്കുള്ള യാത്രാസമയം ഒന്നര മണിക്കൂര്‍ വരെ കുറയും.
അതേസമയം ഓട്ടോറിക്ഷ, ഇരുചക്ര വാഹനങ്ങള്‍, കുറഞ്ഞ വേഗമുള്ള വാഹനങ്ങള്‍ തുടങ്ങിയവയ്ക്ക് ഈ പാതയിലൂടെ അനുമതിയുണ്ടാകില്ല. പൊതു-സ്വകാര്യ പങ്കാളിത്തത്തോടെ നിര്‍മിച്ച പാതയില്‍ ടോള്‍ പിരിവ് 14നു ശേഷം ആരംഭിക്കും. ഉദ്ഘാടനത്തിന് ശേഷം നടന്ന പ്രധാനമന്ത്രിയുടെ റോഡ് ഷോയില്‍ കാണാന്‍ ആയിരങ്ങളാണ് തടിച്ചുകൂടിയത്.

Leave a Reply

Your email address will not be published. Required fields are marked *