ബംഗളൂരുവിലെ ഫ്ളാറ്റില്‍ പുലി;
പിടികൂടാന്‍ ഊര്‍ജിത ശ്രമവുമായി വനംവകുപ്പ്

Latest News

ബംഗളൂരു: ബംഗളൂരുവിലെ ജനവാസ മേഖലയില്‍ പുലിയിറങ്ങി. നഗരപരിധിയിലുളള അപ്പാര്‍ട്മെന്‍റിലെ കോമ്ബൗണ്ടിലാണ് പുലിയെ കണ്ടത്. ബെന്നാര്‍ഘട്ടെ റോഡിലെ അപ്പാര്‍ട്മെന്‍റില്‍ ശനിയാഴ്ച പുലര്‍ച്ചെ മുതല്‍ പലയിടത്തായി പുലിയെ കണ്ടവരുണ്ട്. പുലിയെ പിടികൂടാന്‍ വനം വകുപ്പ് പലയിടത്തും കൂട് അടക്കം സ്ഥാപിച്ച് ഊര്‍ജിത ശ്രമം നടത്തുന്നുണ്ടെങ്കിലും ഇതുവരെ കണ്ടെത്താനായിട്ടില്ല.
അപ്പാര്‍ട്ട്മെന്‍റിനോട് ചേര്‍ന്നുളള സ്ഥലത്താണ് പുലി ഒളിച്ചിരിക്കുന്നതെന്നാണ് അനുമാനം. അടുത്തടുത്ത ദിവസങ്ങളില്‍ പുലിയെ കണ്ടത് പ്രദേശവാസികളെ പരിഭ്രാന്തരാക്കിയിട്ടുണ്ട്. ഹുളിമാവ് തടാകത്തോട് ചേര്‍ന്നുളള ബേഗൂര്‍, കൊപ്പ മേഖലകളിലുളളവരാണ് പുലി ഭീതിയില്‍ ദിവസങ്ങളായി ജനങ്ങള്‍ കഴിയുന്നത്. ബംഗളൂരു നഗരമദ്ധ്യത്തില്‍ നിന്ന് 20 കിലോമീറ്ററേ ഇവിടേക്കുളളൂ. ബെന്നാര്‍ഘട്ടെ നാഷണല്‍ പാര്‍ക്ക് ഇതിനു സമീപമായാണ് സ്ഥിതി ചെയ്യുന്നത്.
ബംഗളൂരു നഗരത്തില്‍ തന്നെയുളള മാറത്തഹളളിയിലെ സ്കൂളില്‍ 2016ല്‍ പുലിയിറങ്ങിയിരുന്നു. പിടിക്കാന്‍ ശ്രമിച്ച വനം ജീവനക്കാരനെ അന്നു പുലി ആക്രമിക്കുകയും ചെയ്തു. വനമേഖലയില്‍ നിന്ന് ആനകളിറങ്ങുന്ന സംഭവങ്ങളും ഇവിടെ പതിവാണ്.

Leave a Reply

Your email address will not be published. Required fields are marked *