ഫ്രാന്‍സില്‍ കര്‍ഷകപ്രക്ഷോഭം തുടരുന്നു

Top News

പാരീസ്: ഫ്രഞ്ച് സര്‍ക്കാറിന്‍റെ കര്‍ഷക വിരുദ്ധ നടപടികള്‍ക്കെതിരെ പ്രക്ഷോഭം തുടരവേ, പ്രശസ്തമായ മൊണാലിസ ചിത്രത്തിന് മേല്‍ സൂപ്പൊഴിച്ച് പ്രതിഷേധം. രണ്ട് വനിത പ്രക്ഷോഭകരാണ് പാരീസിലെ ലൂവ്രെ മ്യൂസിയത്തില്‍ സൂക്ഷിച്ചിരിക്കുന്ന ലിയനാഡോ ഡാവിഞ്ചിയുടെ ലോകപ്രശസ്ത ചിത്രമായ മൊണാലിസയില്‍ സൂപ്പൊഴിച്ചത്. ബുള്ളറ്റ് പ്രൂഫ് ഗ്ലാസ്സിന്‍റെ സുരക്ഷയുള്ളതിനാല്‍ ചിത്രത്തിന് കേടുപറ്റിയില്ല. പ്രതിഷേധക്കാരെ സുരക്ഷാ ജീവനക്കാര്‍ ഉടന്‍ സ്ഥലത്തുനിന്ന് മാറ്റി. ഫുഡ് കൗണ്ടര്‍അറ്റാക്ക് എന്ന പരിസ്ഥിതിസംഘടന പ്രതിഷേധത്തിന്‍റെ ഉത്തരവാദിത്തം ഏറ്റെടുത്തു.
ഫ്രഞ്ച് സര്‍ക്കാറിന്‍റെ കര്‍ഷക വിരുദ്ധ നടപടികള്‍ക്കെതിരെ കര്‍ഷകര്‍ പ്രതിഷേധം കടുപ്പിച്ചിരിക്കുകയാണ്. പലയിടത്തും റോഡ് ഉപരോധവും ട്രാക്ടര്‍ റാലികളും നടക്കുകയാണ്. വെള്ളിയാഴ്ച തലസ്ഥാനമായ പാരീസിലേക്കുള്ള റോഡുകളെല്ലാം കര്‍ഷക പ്രക്ഷോഭകര്‍ ഉപരോധിച്ചിരുന്നു. കര്‍ഷകരെ സംരക്ഷിക്കുക എന്നതാണ് സമരക്കാര്‍ മുന്നോട്ട് വെക്കുന്ന പ്രധാന ആവശ്യം. ഇന്ധന ചെലവ് കുറക്കുക, വിദേശവിപണിയുടെ കടന്നുകയറ്റത്തില്‍നിന്ന് കര്‍ഷകരെ രക്ഷിക്കുക, സര്‍ക്കാര്‍ ഓഫിസുകളില്‍ കാലങ്ങളായി കുടുങ്ങിക്കിടക്കുന്ന കൃഷിസംബന്ധമായ ബില്ലുകള്‍ പാസാക്കുക, വിലക്കയറ്റത്തില്‍നിന്നും വര്‍ധിക്കുന്ന പട്ടിണിയില്‍നിന്നും കര്‍ഷകരെ സംരക്ഷിക്കുക തുടങ്ങിയ മുദ്രാവാക്യങ്ങളും ഉയര്‍ത്തുന്നു. കാര്‍ഷിക ആവശ്യങ്ങള്‍ക്കുള്ള ഡീസലിനുള്ള സബ്സിഡി ക്രമേണ കുറയ്ക്കാനുള്ള പദ്ധതി പ്രതിഷേധത്തെതുടര്‍ന്ന് ഫ്രഞ്ച് സര്‍ക്കാര്‍ വെള്ളിയാഴ്ച ഉപേക്ഷിച്ചിരുന്നു

Leave a Reply

Your email address will not be published. Required fields are marked *