ലണ്ടന്‍: ഫിഫയും യുവേഫയും ഏര്‍പ്പെടുത്തിയ വിലക്കിനെതിരെ അപ്പീലുമായി റഷ്യ. പോളണ്ടിനെതിരായ ലോകകപ്പ് യോഗ്യതാ മത്സരം കളിക്കാന്‍ അനുമതി നല്‍കണമെന്നാണ് റഷ്യയുടെ ആവശ്യം.ഫുട്ബോള്‍ ലീഗുകളില്‍ കളിക്കുന്നതില്‍ നിന്ന് റഷ്യന്‍ ക്ലബുകളെ യുവേഫ വിലക്കിയപ്പോള്‍ രാജ്യാന്തര മത്സരങ്ങള്‍ കളിക്കുന്നതില്‍ നിന്ന് റഷ്യന്‍ ദേശീയ ടീമിനെ ഫിഫ വിലക്കുകയായിരുന്നു.അതേസമയം,
യുക്രെയ്നെതിരായ അധിനിവേശത്തിന്‍റെ പശ്ചാത്തലത്തില്‍ ഇംഗ്ലീഷ് പ്രീമിയര്‍ ലീഗ് മത്സരങ്ങള്‍ റഷ്യയില്‍ സംപ്രേഷണം ചെയ്യുന്നത് നിര്‍ത്തി. റഷ്യന്‍ ടിവിയുമായുള്ള കരാര്‍ അവസാനിപ്പിക്കാന്‍ ലണ്ടനില്‍ നടന്ന കൂടിക്കാഴ്ചയില്‍ ക്ലബുകള്‍ തീരുമാനിച്ചു. സീസണ്‍ അവസാനം വരെയായിരുന്നു റഷ്യന്‍ ടിവിക്ക് പ്രീമിയര്‍ ലീഗുമായി കരാറുണ്ടായിരുന്നത്. ഇത് റദ്ദാക്കിയതായി പ്രീമിയര്‍ ലീഗ് അറിയിച്ചു.