തിരൂര്‍: നാലാം വ്യാവസായിക വിപ്ലവത്തിന്‍റെ കാലഘട്ടത്തില്‍ നൂതന തൊഴിലവസരങ്ങളെ അക്കാദമിക രംഗവുമായി പരിചയപ്പെടുത്തുന്ന ഫിനിഷിംഗ് സ്കൂളുകള്‍ ആവശ്യമാണെന്നും അതുവഴി മലയാളിയുടെ തൊഴില്‍ ലഭ്യത വര്‍ദ്ധിപ്പിക്കണമെന്നും കായിക വകുപ്പ് മന്ത്രി വി. അബ്ദുറഹിമാന്‍ പറഞ്ഞു.
തിരൂരില്‍ സ്കില്‍ മാസ്റ്റേഴ്സ് ഫിനിഷിംഗ് സ്കൂളിന്‍റെ വെബ്സൈറ്റ് ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. ചടങ്ങില്‍ ഫിനിഷിംഗ് സ്കൂള്‍ ചെയര്‍മാന്‍ അബ്ദുല്‍ നാസര്‍ നെയ്യത്തൂര്‍ അധ്യക്ഷത വഹിച്ചു. കെ.പി. ശങ്കരന്‍ മാസ്റ്റര്‍ , അബ്ദുല്‍ ജബ്ബാര്‍ അഹമദ് , ഖമറുദ്ധീന്‍ പി.കെ. , സി.ഷിഹാബുദ്ധീന്‍ എന്നിവര്‍ പ്രസംഗിച്ചു.
