പൗരത്വ ഭേദഗതി നിയമത്തിനെതിരെ സുപ്രീംകോടതിയിലേക്ക്

Top News

. കേരള സര്‍ക്കാര്‍ ഹര്‍ജി നല്‍കാന്‍ നടപടി തുടങ്ങി
. മുസ്ലീംലീഗ്, ഡി.വൈ.എഫ്.ഐ ഹര്‍ജി നല്‍കും

തിരുവനന്തപുരം: പൗരത്വ ഭേദഗതി നിയമത്തിനെതിരെ കേരള സര്‍ക്കാര്‍ സുപ്രീംകോടതിയിലേക്ക്. ഇതു സംബന്ധിച്ച നിയമപരിശോധന സര്‍ക്കാര്‍ ആരംഭിച്ചു. കേരളത്തില്‍ പൗരത്വ ഭേദഗതി നടപ്പാക്കില്ലെന്ന് സംസ്ഥാന സര്‍ക്കാര്‍ നേരത്തെ തന്നെ നിലപാടെടുത്തിരുന്നു. നിയമം നടപ്പാക്കുന്ന കേന്ദ്ര സര്‍ക്കാര്‍ വിജ്ഞാപനം സ്റ്റേ ചെയ്യണമെന്ന് ആവശ്യപ്പെട്ടു ഹര്‍ജി നല്‍കാന്‍ മുസ്ലീം ലീഗും തീരുമാനിച്ചിട്ടുണ്ട്. ഹര്‍ജി അടിയന്തരമായി പരിഗണിക്കണമെന്നും ലീഗ് ആവശ്യപ്പെടും. സിഎഎയ്ക്കെതിരെ ഡി.വൈ.എഫ്.ഐ സുപ്രീംകോടതിയെ സമീപിക്കുമെന്ന് അഖിലേന്ത്യ പ്രസിഡന്‍റ് എ.എ.റഹീം അറിയിച്ചു. സിഎഎ ഭരണഘടനയോടുള്ള വെല്ലുവിളിയെന്നും റഹീം പറഞ്ഞു. പൗരത്വ നിയമ ഭേദഗതിക്കെതിരെ സുപ്രീം കോടതിയെ സമീപിക്കുമെന്ന് ഐ.എന്‍ എല്‍ വ്യക്തമാക്കി.
തെരഞ്ഞെടുപ്പ് മുന്‍നിര്‍ത്തി പൗരത്വ ഭേദഗതി നിയമത്തിന്‍റെ ചട്ടങ്ങള്‍ വിജ്ഞാപനം ചെയ്ത കേന്ദ്ര സര്‍ക്കാര്‍ നടപടി രാജ്യത്തെ അസ്വസ്ഥമാക്കാനുള്ളതാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ നേരത്തെ പ്രതികരിച്ചിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *