പൗരത്വ നിയമം നടപ്പാക്കുമെന്ന് അമിത് ഷാ

Top News

കൊല്‍ക്കത്ത: രാജ്യത്ത് പൗരത്വ ഭേദഗതി നിയമം (സി.എ.എ) നടപ്പാക്കുമെന്നും ആര്‍ക്കും അത് തടയാനാകില്ലെന്നും ആഭ്യന്തര മന്ത്രി അമിത് ഷാ.കൊല്‍ക്കത്തയില്‍ ബി.ജെ.പി സമൂഹമാധ്യമ-ഐ.ടി സെല്‍ ഭാരവാഹികളുടെ യോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജി പൗരത്വ വിഷയത്തില്‍ ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുകയാണ്. നിയമം നടപ്പാക്കാന്‍ ബി.ജെ.പി പ്രതിജ്ഞാബദ്ധമാണ്. ലോക്സഭ തെരഞ്ഞെടുപ്പില്‍ ആകെ 42 സീറ്റില്‍ 35ലും ബി.ജെ.പിക്ക് ജയിക്കാനാകും. അടുത്ത നിയമസഭ തെരഞ്ഞെടുപ്പില്‍ ബംഗാളില്‍ ബി.ജെ.പി സര്‍ക്കാറുണ്ടാക്കുന്നതിന് പ്രവര്‍ത്തകര്‍ രംഗത്തിറങ്ങണം. ഇതോടെ അനധികൃത കുടിയേറ്റത്തിനും പശുക്കടത്തിനും അറുതിയാകുമെന്നും അദ്ദേഹം പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *