പൗരത്വ കേസ് ജനുവരി 10ലേക്ക്

Top News

ന്യൂഡല്‍ഹി: വാദം നടക്കേണ്ട വിഷയങ്ങള്‍ തീരുമാനിക്കാനായി പൗരത്വ കേസ് ചീഫ് ജസ്റ്റിസ് ഡി.വൈ ചന്ദ്രചൂഡ് അധ്യക്ഷനായ അഞ്ചംഗ ബെഞ്ച് ജനുവരി 10 ലേക്ക് മാറ്റി.മതാടിസ്ഥാനത്തില്‍ വിവേചനം കാണിച്ച പൗരത്വ ഭേദഗതി നിയമത്തിനെതിരെ സമര്‍പ്പിച്ച ഒരു കൂട്ടം ഹരജികളില്‍ ഏതൊക്കെ വിഷയങ്ങള്‍ കോടതി കേള്‍ക്കണമെന്ന് തീരുമാനിക്കാന്‍ ഇരു ഭാഗം അഭിഭാഷകരും ഒരുമിച്ചിരിക്കാനും ധാരണയായി.
കേന്ദ്ര സര്‍ക്കാറിന്‍റെ ഭാഗത്ത് നിന്ന് അറ്റോര്‍ണി ജനറലും സോളിസിറ്റര്‍ ജനറലും ഹരജിക്കാരുടെ ഭാഗത്ത് നിന്ന് മുതിര്‍ന്ന അഭിഭാഷകരായ കപില്‍സിബലും ദുഷ്യന്ത് ദവെയും ഇന്ദിരാ ജയ്സിങ്ങും ഇതിനായി ഇരിക്കുമെന്ന് ജസ്റ്റിസുമാരായ എം.ആര്‍ ഷാ, കൃഷ്ണ മുരാരി, ഹിമ കൊഹ്ലി, പി.എസ് നരസിംഹ എന്നിവര്‍ കൂടി അടങ്ങുന്ന ബെഞ്ച് രേഖപ്പെടുത്തി. എല്ലാ ഹരജികളുടെയും ഇ കോപ്പി എല്ലാ അഭിഭാഷകര്‍ക്കും ലഭ്യമാക്കാന്‍ എസ്.ജി ആവശ്യപ്പെട്ടു

Leave a Reply

Your email address will not be published. Required fields are marked *