പ്ലസ് വണ്‍ രണ്ടാം അലോട്ട്മെന്‍റ് പ്രവേശനം ഒക്ടോബര്‍ ഏഴ് മുതല്‍

Top News

നതിരുവനന്തപുരം : പ്ലസ് വണ്‍ പ്രവേശനത്തിന്‍റെ രണ്ടാമത്തേതും മുഖ്യഘട്ടത്തിലെ അവസാനത്തേതുമായ അലോട്ട്മെന്‍റ് പ്രകാരമുള്ള പ്രവേശനം 7, 12, 16, 20, 21 തീയതികളില്‍ നടക്കും. അലോട്ട്മെന്‍റ് വിവരം ംംം.മറാശശൈീി.റഴല.സലൃമഹമ.ഴീ്.ശി ലെ ‘ഇഹശരസ ളീൃ ഒശഴവലൃ ടലരീിറമൃ്യ അറാശശൈീി’ എന്ന ലിങ്കിലൂടെ ലഭിക്കും. വെബ്സൈറ്റിലെ ഇമിറശറമലേ ഘീഴശിടണട ല്‍ ലോഗിന്‍ ചെയ്ത് ടലരീിറ അഹഹീാലേിേ ഞലൗഹെേെ എന്ന ലിങ്ക് പരിശോധിക്കാം.ഇതില്‍ നിന്ന് ലഭിക്കുന്ന അലോട്ട്മെന്‍റ് ലെറ്ററിലെ നിര്‍ദ്ദിഷ്ഠ തീയതിയിലും സമയത്തും പ്രവേശനത്തിനായി അലോട്ട്മെന്‍റ് ലഭിച്ച സ്കൂളില്‍ രക്ഷകര്‍ത്താവിനോടൊപ്പം സര്‍ട്ടിഫിക്കറ്റുകളുടെ അസ്സല്‍ സഹിതം ഹാജരാകണം. വിദ്യാര്‍ത്ഥികള്‍ക്ക് പ്രവേശനത്തിന് ആവശ്യമുള്ള അലോട്ട്മെന്‍റ് ലെറ്റര്‍ അലോട്ട്മെന്‍റ് ലഭിച്ച സ്കൂളില്‍ നിന്നും പ്രിന്‍റ് എടുത്ത് അഡ്മിഷന്‍ സമയത്ത് നല്‍കും. അലോട്ട്മെന്‍റ് ലഭിക്കുന്നവര്‍ ഫീസടച്ച് സ്ഥിരപ്രവേശനം നേടണം.ഒന്നാം അലോട്ട്മെന്‍റില്‍ താല്‍ക്കാലിക പ്രവേശനം നേടിയവര്‍ക്ക് ഈ അലോട്ട്മെന്‍റില്‍ മാറ്റമൊന്നും ഇല്ലെങ്കില്‍ സ്ഥിരപ്രവേശനം നേടണം. ഉയര്‍ന്ന ഓപ്ഷനിലോ പുതുതായോ അലോട്ട്മെന്‍റ് ലഭിച്ച വിദ്യാര്‍ത്ഥികള്‍ അലോട്ട്മെന്‍റ് ലെറ്ററിലെ നിര്‍ദ്ദിഷ്ഠ സമയത്ത് സ്ഥിര പ്രവേശനം നേടണം. പ്രവേശന സമയത്ത് ജനറല്‍ റവന്യൂവില്‍ അടയ്ക്കേണ്ട ഫീസ്, സര്‍ട്ടിഫിക്കറ്റ് വെരിഫിക്കേഷനു ശേഷം കാന്‍ഡിഡേറ്റ് ലോഗിനിലെ എലല ുമ്യാലിേ എന്ന ലിങ്കിലൂടെ അടയ്ക്കണം.ഓണ്‍ലൈനായി ഫീസടക്കാന്‍ കഴിയാത്തവര്‍ക്ക് സ്കൂളില്‍ ഫീസടയ്ക്കാം. അലോട്ട്മെന്‍റ് ലഭിച്ചിട്ടും പ്രവേശനം നേടാതിരിക്കുന്ന വിദ്യാര്‍ത്ഥികളെ തുടര്‍ന്നുള്ള സപ്ലിമെന്‍ററി അലോട്ട്മെന്‍റുകളില്‍ പരിഗണിക്കില്ല. വിദ്യാര്‍ത്ഥികള്‍ക്ക് തങ്ങള്‍ അപേക്ഷിച്ച ഓരോ സ്കൂളിലേയും കാറ്റഗറി തിരിച്ചുള്ള അവസാന റാങ്ക് വിവരങ്ങള്‍ പരിശോധിക്കാം. അലോട്ട്മെന്‍റ് ലഭിക്കുന്ന വിദ്യാര്‍ത്ഥികളെല്ലാം നിര്‍ദ്ദിഷ്ഠ സമയത്ത് തന്നെ സ്കൂളുകളില്‍ പ്രവേശനത്തിന് ഹാജരാകണമെന്ന് പൊതുവിദ്യാഭ്യാസ ഡയറക്ടര്‍ അറിയിച്ചു. സ്പോര്‍ട്സ് ക്വാട്ട അലോട്ട്മെന്‍റ് റിസള്‍ട്ട് ഏഴിന് രാവിലെ 10 മണി മുതല്‍ പ്രവേശനം സാധ്യമാകുന്നവിധം പ്രസിദ്ധീകരിക്കും.

Leave a Reply

Your email address will not be published. Required fields are marked *