തിരുവനന്തപുരം: ഈ വര്‍ഷത്തെ ഹയര്‍സെക്കന്‍ററി, വൊക്കേഷണല്‍ ഹയര്‍സെക്കന്‍ററി പരീക്ഷാഫലങ്ങള്‍ വിദ്യാഭ്യാസ മന്ത്രി വി.ശിവന്‍കുട്ടി പ്രഖ്യാപിച്ചു. ഹയര്‍ സെക്കന്‍ററി വിഭാഗത്തില്‍ 82.95 ശതമാനമാണ് വിജയം. കഴിഞ്ഞ വര്‍ഷം 83.87 ശതമാനമായിരുന്നു വിജയം. 432436 പേരെഴുതിയ പരീക്ഷയില്‍ 3,12,005 പേരാണ് വിജയിച്ചത്. കഴിഞ്ഞ വര്‍ഷത്തെക്കാള്‍ കുറവാണ് വിജയ ശതമാനം. 33815 പേര്‍ ഫുള്‍ എ പ്ലസ് നേടി. വിജയശതമാനം കൂടുതല്‍ എറണാകുളം ജില്ലയിലും (87.55)കുറവ് പത്തനംതിട്ട ജില്ല (76.59)യിലുമാണ്. ജൂണ്‍ 21 മുതല്‍ സേ പരീക്ഷ നടത്തും.വിഎച്ച്എസ്ഇ യില്‍ 78.39 ശതമാനമാണ് വിജയം .77 സ്കുളുകള്‍ 100 ശതമാനം വിജയം നേടി. അതില്‍ സര്‍ക്കാര്‍ സ്കൂള്‍ 8, എയ്ഡഡ് 25. അണ്‍ എയിഡഡ് 32, സ്പെഷ്യല്‍ സ്കൂള്‍12 എന്നിങ്ങനെയാണ് വിജയം. സയന്‍സ് ഗ്രൂപ്പില്‍ 87.31 ശതമാനവും ഹുമാനിറ്റീസില്‍ 71.93 ശതമാനവും കൊമേഴ്സില്‍ 82.75 ശതമാനവുമാണ് വിജയം. കൂടുതല്‍ വിദ്യാര്‍ഥികള്‍ പരീക്ഷ എഴുതിയതും എ പ്ലസ് കൂടുതല്‍ ലഭിച്ചതും മലപ്പുറം ജില്ലയിലാണ്. എറ്റവും കുറവ് കുട്ടികള്‍ പരീക്ഷയെഴുതിയത് വയനാട് ജില്ലയിലാണ്.
സര്‍ക്കാര്‍ സ്കൂളില്‍ 79.19 % വും എയ്ഡഡ് സ്കൂളില്‍ 86.31 % വും അണ്‍ എയ്ഡ്ഡ് സ്കൂളില്‍ 82.70 % വും സ്പെഷ്യല്‍ സ്കൂളുകള്‍ 99.32% വും വിജയം നേടി.
പ്ലസ് ടുവിന് ആകെ കുട്ടികള്‍ – 4,32,436. അതില്‍ പെണ്‍കുട്ടികള്‍- 2,14,379. ആണ്‍കുട്ടികള്‍- 2,18,057. സയന്‍സ് – 1,93,544. ഹ്യൂമാനിറ്റീസ് – 74,482 . കൊമേഴ്സ് -10,81,09. ടെക്നിക്കല്‍ – 1753. ആര്‍ട്സ് -64. സ്കോള്‍ കേരള -34,786. പ്രൈവറ്റ് കമ്പര്‍ട്ട്മെന്‍റല്‍ – 19698 എന്നിങ്ങനെയാണ് പരീക്ഷ എഴുതിയത്.വി എച്ച് എസ് ഇയില്‍ 28495 പേരാണ് പരീക്ഷ എഴുതിയത്. 20 സ്കുളുകള്‍ 100 ശതമാനം വിജയം നേടി.കലാമണ്ഡലത്തിലെ വിജയശതമാനം- 89.06.