ന്യൂഡല്‍ഹി: പ്രിയങ്ക ഗാന്ധിയുടെ ധൈര്യത്തിന് മുന്നില്‍ യു.പി പൊലീസ് മുട്ടുകുത്തിയെന്ന് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി. കര്‍ഷകര്‍ നടത്തിയ പ്രതിഷേധ സമരത്തില് നേര്‍ക്ക് കാറിടിച്ചു കയറ്റി കര്‍ഷകരടക്കം ഒമ്പതുപേര്‍ കൊല്ലപ്പെട്ട ഉത്തര്‍പ്രദേശിലെ ലഖിംപൂര്‍ ഖേരിയിലേക്ക് പോകാന്‍ അനുവദിക്കാതെ തടഞ്ഞ പ്രിയങ്കയെ പൊലീസ് തടഞ്ഞിരുന്നു.പ്രിയങ്കയെ യു.പി പൊലീസ് അറസ്റ്റ് ചെയ്തതന് ശേഷമാണ് സഹോദരന്‍ രാഹുല്‍ ട്വിറ്ററിലൂടെ പ്രതികരിച്ചത്. നീ ഒരിക്കലും പിന്മാറില്ലെന്ന് എനിക്ക് അറിയാമായിരുന്നു. നന്‍റെ ധൈര്യത്തിന് മുന്നില്‍ അവര്‍ അമ്പരന്നു. നീതിക്ക് വേണ്ടിയുള്ള അഹിംസാ സമരത്തില്‍ രാജ്യത്തെ അന്നദാതാക്കള്‍ക്ക് വിജയം നേടിക്കൊടുക്കണമെന്നും രാഹുല്‍ ട്വീറ്റില്‍ പറയുന്നു. പ്രിയങ്ക അറസ്റ്റ് വരിച്ചതില്‍ അഭിനന്ദിക്കുന്നുവെന്നും രാഹുല്‍ ഹിന്ദിയിലെഴുതിയ ട്വിറ്റര്‍ പോസ്റ്റില്‍ പറഞ്ഞു.നേരത്തേ തന്നെ തടയാന്‍ ശ്രമിച്ച പൊലീസുമായി വാഗ്വാദത്തിലേര്‍പ്പെടുന്ന പ്രിയങ്ക ഗാന്ധിയുടെ വിഡിയോ കോണ്‍ഗ്രസ് ട്വിറ്ററില്‍ പോസ്റ്റ് ചെയ്തിരുന്നു. പ്രിയങ്കയെ സിതാപുര്‍ പൊലീസ് സ്റ്റേഷനിലേക്കാണ് കൊണ്ടുപോയിട്ടുള്ളതെന്നും കോണ്‍ഗ്രസ് വ്യക്തമാക്കിയിരുന്നു.
‘എന്നെ അറസ്റ്റ് ചെയ്യാനുള്ള വാറന്‍റ് കാണിക്കൂ’ എന്ന് തടഞ്ഞ പൊലീസിനോട് പ്രിയങ്ക ശബ്ദമുയര്‍ത്തിക്കൊണ്ട് പറഞ്ഞു. ‘എന്നെ ആ കാറിലേക്ക് മാറ്റുകയാണെങ്കില്‍ ഞാന്‍ നിങ്ങള്‍ക്കെതിരെ (പൊലീസിനെതിരയല്ല,) കിഡ്മാപ്പിങ്ങിന് പരാതി നല്‍കും.’ തന്‍റെ വാഹനവ്യൂഹം തടഞ്ഞ പൊലീസിന് നേരെ കയര്‍ക്കുന്ന പ്രിയങ്കയുടെ വിഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്.