കോഴിക്കോട് : പ്രാദേശിക വികസന കാര്യങ്ങളില്‍ പദ്ധതി തുക ശരിയായ രീതിയില്‍ വിനിയോഗിക്കുന്ന പഞ്ചായത്തുകള്‍ക്ക് പ്രത്യേക പരിഗണന നല്‍കുമെന്ന് വനം വന്യജീവി സംരക്ഷണ വകുപ്പ് മന്ത്രി എ.കെ ശശീന്ദ്രന്. കുരുവട്ടൂര്‍ പഞ്ചായത്തിലെ മുളന്തന് മുക്ക്- തയ്യില്‍ താഴം കനാല്‍ റോഡ് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മന്ത്രി. കുരുവട്ടൂര്‍ ഗ്രാമപഞ്ചായത്തിലെ വിവിധ പദ്ധതികള്‍ക്കുള്ള ഫണ്ട് അനുവദിച്ചതായി മന്ത്രി പറഞ്ഞു.
എം.എല്‍.എ ആസ്തി വികസന ഫണ്ടില്‍നിന്ന് എട്ട് ലക്ഷം രൂപ ചെലവഴിച്ചാണ് റോഡ് നിര്‍മ്മാണം പൂര്‍ത്തീകരിച്ചത്. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സരിത എ അധ്യക്ഷത വഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് മെമ്പര്‍ എ ജയപ്രകാശന്‍, ജനപ്രതിനിധികള്‍, രാഷ്ട്രീയപാര്‍ട്ടികള്‍ പ്രതിനിധികള്‍ തുടങ്ങിയവര്‍ പങ്കെടുത്തു. പഞ്ചായത്ത് വികസന കാര്യ ചെയര്മാന് യു പി സോമനാഥന് സ്വാഗതവും സി ഡി എസ് ഷീബ നന്ദിയും പറഞ്ഞു.