. രാഷ്ട്രപതി ദ്രൗപതി മുര്‍മുവിന് ഉജ്ജ്വലസ്വീകരണം
കൊച്ചി : രാഷ്ട്രപതി ദ്രൗപതി മുര്‍മുവില്‍ നിന്നും പ്രസിഡന്‍റ്സ് കളര്‍ അവാര്‍ഡ് ഐഎന്‍എസ് ദ്രോണാചാര്യ ഏറ്റുവാങ്ങി. ലെഫ്റ്റനന്‍റ് കമാന്‍ഡര്‍ ദീപക് സ്കരിയയാണ് ഐഎന്‍എസ് ദ്രോണാചാര്യക്ക് വേണ്ടി പുരസ്കാരം ഏറ്റുവാങ്ങിയത്. സായുധ സൈനിക പരിശീലന യൂണിറ്റിന് ലഭിക്കാവുന്ന ഏറ്റവും ഉയര്‍ന്ന ബഹുമതിയാണ് പ്രസിഡന്‍റ്സ് കളര്‍ അവാര്‍ഡ്. നാവിക സേനയുടെ സായുധ പരിശീലന കേന്ദ്രമാണ് കൊച്ചിയിലെ ഐഎന്‍എസ് ദ്രോണാചാര്യ. രൂപ ഘടനയിലും വര്‍ണ വിന്യസത്തിലും മാറ്റം വരുത്തിയ ശേഷമുള്ള പുതിയ പതാകയാണ് പ്രസിഡന്‍റ്സ് കളര്‍ അവാര്‍ഡ് മുദ്രയില്‍ ആലേഖനം ചെയ്തിരിക്കുന്നത്. അഭിമാനകരമായ നേട്ടം ഐഎന്‍എസ് ദ്രോണാചാര്യയ്ക്ക് സമ്മാനിക്കാന്‍ കഴിഞ്ഞതില്‍ സന്തോഷമെന്ന് രാഷ്ട്രപതി പറഞ്ഞു.
കേരളത്തില്‍ ആദ്യ സന്ദര്‍ശനത്തിനെത്തിയ രാഷ്ട്രപതി ദ്രൗപതി മുര്‍മുവിന് ഉജ്വല സ്വീകരണം. ഇന്ത്യന്‍ എയര്‍ഫോഴ്സിന്‍റെ പ്രത്യേക വിമാനത്തില്‍ നെടുമ്പാശേരിയിലെ കൊച്ചി ഇന്‍റര്‍നാഷണല്‍ വിമാനത്താവളത്തില്‍ വ്യാഴാഴ്ച ഉച്ചയ്ക്ക് 1.45ന് എത്തിയ രാഷ്ട്രപതിയെ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍, മുഖ്യമന്ത്രി പിണറായി വിജയന്‍, ചീഫ് സെക്രട്ടി വി പി ജോയ്, ഡിജിപി അനില്‍കാന്ത്, റിയര്‍ അഡ്മിറല്‍ അജയ് ഡി തിയോഫിലസ്, ജില്ലാ കലക്ടര്‍ എന്‍ എസ് കെ ഉമേഷ്, റൂറല്‍ എസ് പി വിവേക് കുമാര്‍ എന്നിവര്‍ ചേര്‍ന്ന് സ്വീകരിച്ചു. ഇന്ന് തിരുവനന്തപുരത്ത് തങ്ങുന്ന രാഷ്ട്രപതി 18 ന് കന്യാകുമാരിയിലേക്ക് പോകും. ഉച്ചയ്ക്ക് ശേഷം രാഷ്ട്രപതി ലക്ഷദ്വീപ് സന്ദര്‍ശിക്കാനായി പോകും