. മത്സരിക്കാന്‍ ഇല്ല
ന്യൂഡല്‍ഹി : കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതിയിലേക്ക് തെരഞ്ഞടുപ്പ് വേണമെന്ന് ശശി തരൂര്‍ എം പി. പാര്‍ട്ടിയുടെ ആരോഗ്യത്തിന് തെരഞ്ഞെടുപ്പ് അഭിലഷണീയമാണ്. ഇതേകുറിച്ച് താന്‍ നേതൃത്വത്തിന് പറഞ്ഞ് കൊടുക്കേണ്ടതില്ലെന്നും തരൂര്‍ പറഞ്ഞു. എന്നാല്‍ താന്‍ മത്സരിക്കാനില്ല. മറ്റുള്ളവര്‍ മുന്‍പോട്ട് വരട്ടെയെന്നും തരൂര്‍ കൂട്ടിച്ചേര്‍ത്തു. തരൂരിനെ പ്രവര്‍ത്തകസമിതിയില്‍ ഉള്‍പ്പെടുത്തണമെന്ന ആവശ്യവുമായി കേരളത്തിലെ ചില നേതാക്കള്‍ സമീപിച്ചെങ്കിലും കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെ ഉറപ്പ് നല്‍കിയിരുന്നില്ല. ആലോചന തുടങ്ങിയില്ലെന്നാണ് ഖര്‍ഗെ അറിയിച്ചത്. തരൂര്‍ മുതല്‍ക്കൂട്ടാണെന്ന് അംഗീകരിക്കുന്നുവെന്ന് ഖര്‍ഗെ പറഞ്ഞിരുന്നു.
റായ്പൂരില്‍ സംഘടിപ്പിച്ചിട്ടുള്ള പ്ലീനറി സമ്മേളനത്തിന് ഇനി ഏഴുദിവസം മാത്രമാണുള്ളത്. പ്രവര്‍ത്തക സമിതിയിലേക്ക് 12പേരെയാണ് തെരഞ്ഞെടുക്കേണ്ടത്. അതേസമയം, പ്രവര്‍ത്തക സമിതിയിലേക്ക് പരിഗണിക്കേണ്ട എന്ന നിലപാട് എ. കെ ആന്‍റണി അറിയിച്ചിട്ടുണ്ടെന്നാണ് സൂചന.