തിരുവനന്തപുരം: പ്രമോജ് ശങ്കറെ പുതിയ കെ.എസ്.ആര്‍.ടി.സി സി.എം.ഡിയായി നിയമിച്ചു. നിലവില്‍ ജോയിന്‍റ് എംഡിയാണ് പ്രമോജ് ശങ്കര്‍. അഡിഷണല്‍ ട്രാന്‍സ്പോര്‍ട്ട് കമ്മീഷണറുടെ ചുമതലയുമുണ്ട്. കെ.എസ്.ആര്‍.ടി.സി സ്വഫ്റ്റിന്‍റെ അധിക ചുമതലയും പ്രമോജ് ശങ്കറിന് കൈമാറിയിട്ടുണ്ട്.
കെ.എസ്.ആര്‍.ടി.സി സി.എം.ഡി സ്ഥാനത്ത് നിന്നും ബിജു പ്രഭാകര്‍ ഒഴിഞ്ഞതിന് പിന്നാലെയാണ് പ്രമോജ് ശങ്കറെ നിയമിച്ചത്. ബിജു പ്രഭാകറെ വ്യവസായ വകുപ്പ് സെക്രട്ടറിയായി നിയമിച്ചു. പുറമേ ഗതാഗതവകുപ്പില്‍നിന്ന് റെയില്‍വേ, മെട്രോ, ഏവിയേഷന്‍ എന്നിവയുടെ ചുമതലയും ബിജു പ്രഭാകറിനു നല്‍കി.